അഞ്ച് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് 75 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

ഇരവിപുരം പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ ആണ് അഞ്ച് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി പിടിയിലായത്. നഗരത്തിൽ വിൽപന നടത്താൻ എത്തിച്ച എംഡിഎംഎയാണ് വെസ്റ്റ് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. അതേസമയം, ആലപ്പുഴയിലും എംഡിഎംഎയുമായി യുവാവ് പിടിയിലായി.
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്( 30 ) നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറ യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറുക്ക് അഹമ്മദ് എ, സന്തോഷ്കുമാർ വി, സിഇ ഒ മാരായ സുർജിത്ത് ടി ജി, ഷഫീക്ക്കെ എസ്, ജോബിൻ കെ ആര്‍ , രതീഷ് ആര്‍ , എന്നിവർ ഉണ്ടായിരുന്നു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !