കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന പാനീയങ്ങൾ; രാത്രി ഉറങ്ങുന്നതിനു മുൻപ് ഇവ പരീക്ഷിക്കാം

രാത്രി കിടക്കും മുൻപ് ചില പാനീയങ്ങൾ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സ്ട്രെസ്സ് കുറയ്ക്കാനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. ഇത്തരത്തിൽ ആരോഗ്യമേകുന്ന ചില പാനീയങ്ങളെ അറിയാം.

∙ ഇളംചൂടുള്ള നാരങ്ങാവെള്ളം നാരങ്ങാവെള്ളത്തിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് ഉപാപചയപ്രവർത്തനം വർധിപ്പിക്കും. രാത്രി കിടക്കും മുൻപ് ഇളംചൂടു വെള്ളത്തിൽ നാരങ്ങാചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനം മെച്ചപ്പെടുത്താനും രാത്രി കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള ശരീരത്തിന്റെ കഴിവ് കൂട്ടാനും സഹായിക്കും. സ്വന്തം ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് ഒരു ഡോക്ടറിന്റെ നിർദേശപ്രകാരം ഈ പാനീയം ശീലമാക്കുന്നതാണ് നല്ലത്. 

∙ കറുവാപ്പട്ട വെളളം കറുവാപ്പട്ടയ്ക്ക് ആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊഴുപ്പ് ശേഖരിക്കുന്നത് കുറയ്ക്കാനും സഹായിക്കും. കറുവാപ്പട്ട ചേർത്ത ഇളം ചൂട് വെളളം രാത്രി കുടിക്കുന്നത് കാലറി ബേൺ ചെയ്യാൻ സഹായിക്കും. 

∙ ഉലുവ വെള്ളം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഉലുവ സഹായിക്കും. ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായകമാകും.

∙കമൊമൈൽ ടീ സ്ട്രെസ്സ് കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും കമൊമൈൽ ടീ സഹായിക്കും. ഇത് ശരീരത്തെ ശാന്തമാക്കുകയും കൊഴുപ്പിന്റെ ശേഖരണവുമായി ബന്ധപ്പെട്ട കോർട്ടിസോൾ ഹോർമോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. നല്ല ഉറക്കം ലഭിച്ചാൽ കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനവും ഫലപ്രദമായി നടക്കും. 

∙ മഞ്ഞൾ ചേർത്ത പാൽ മഞ്ഞളിൽ ശക്തിയേറിയ ആന്റിഇൻഫ്ലമേറ്ററി സംയുക്തമായ കുർക്കുമിൻ ഉണ്ട്. ഇത് ഉപാപചയ പ്രവർത്തനം വർധിപ്പിക്കും. രാത്രിയിൽ ചൂടുള്ള പാൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഇൻഫ്ലമേഷൻ അഥവാ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും. 

∙ അയമോദക വെള്ളം ദഹനം മെച്ചപ്പെടുത്താനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും അയമോദകം (ajwain) സഹായിക്കും. അയമോദകവെള്ളം ദഹനത്തിന് സഹായിക്കുന്നതോടൊപ്പം വയറു കമ്പിക്കലും (bloating), വായു കോപവും (gas) തടയുന്നു. രാത്രി ഉറങ്ങാൻ കിടക്കും മുൻപ് പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

∙ കറ്റാർവാഴ ജ്യൂസ് കറ്റാർവാഴ, ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും സഹായിക്കും. രാത്രി കിടക്കും മുൻപ് കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തെ ക്ലെൻസ് ചെയ്യാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും. ചർമത്തിനും ദഹനവ്യവസ്ഥയ്ക്കും ആരോഗ്യമേകാനും കറ്റാർവാഴയ്ക്ക് കഴിയും.

∙ ഇഞ്ചി, നാരങ്ങാച്ചായ ഇഞ്ചിക്കും നാരങ്ങായ്ക്കും ആന്റിഓക്സിഡന്റ്, തെർമോജനിക് ഗുണങ്ങളുണ്ട്. ഇത് കൊഴുപ്പിന്റെ വിഘടനത്തിന് സഹായകമാണ്. ഇഞ്ചിയും നാരങ്ങയും ചേർത്തുണ്ടാക്കുന്ന ഹെർബൽ ചായ രാത്രിയിൽ കുടിക്കുന്നത് ശരീരത്തിന്റെ ചൂട് നിലനിർത്തുകയും ഉറക്കത്തിൽ കാലറി ബേൺ ചെയ്യാൻ സഹായിക്കുകയും ചെയ്യും. രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ഈ ഹെർബൽ ചായ കുടിക്കുന്നതിലൂടെ സാധിക്കും. 

ഒരു കാര്യം ഓർക്കണം, ഓരോരുത്തരുടെയും ശരീരഘടന, ആരോഗ്യസ്ഥിതി എന്നിവ വളരെ വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ ആരോഗ്യസംബന്ധമായി ഭക്ഷണശീലത്തിലോ മറ്റോ എന്ത് മാറ്റം വരുത്തിയാലും ഒരു ഡോക്ടറിന്റെയോ ഡയറ്റീഷ്യന്റെയോ നിർദേശം നിർബന്ധമായും തേടണം. മേൽപറഞ്ഞ പാനീയങ്ങൾ സ്ഥിരമാക്കുന്നതിനു മുൻപും വിദഗ്ധോപദേശം തേടുന്നത് നല്ലതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !