കോഴിക്കോട്: കോഴിക്കോട് വടകര നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
ഗുരുതരമായ പിഴവുകളും,അഴിമതിയും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അസിസ്റ്റന്റ് എഞ്ചിനീയർ അജിത്ത് കുമാർ, ഓവർസിയർ പി. അനിഷ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തദ്ദേശ സ്വയം ഭരണവകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഉത്തരവ്.വടകര നഗരസഭ എൻജിനീയറിങ് വിഭാഗത്തിൽ ക്രമക്കേടുകളും ചട്ടലംഘനവും നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇരുവരും ഫയലുകളിൽ തെറ്റായതും വസ്തുതാ വിരുദ്ധവുമായ കുറിപ്പുകളും ശുപാർശകളും, അമിത താൽപര്യം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.ഇരുവരുടെയും കാലയളവിൽ കൈകാര്യം ചെയ്ത ഫയലുകൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഗുരുതരമായ ക്രമക്കേടുകൾ നടത്തി; വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
0
ശനിയാഴ്ച, ഓഗസ്റ്റ് 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.