സ്ത്രീയെ നടുറോഡില്‍ ചവിട്ടിതെറിപ്പിച്ച് യുവാവ് : ദാരുണ സംഭവം

കോഴിക്കോട്: നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്. തിരുവമ്പാടി അങ്ങാടിയിൽ ഹൈസ്കൂൾ റോഡിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാളെയാണ് യുവാവ് ചവിട്ടിവീഴ്ത്തിയത്. ഇതിന് മുന്‍പായി സ്ത്രീയും ഇയാളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും സ്ത്രീ ചെരിപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നാണ് യുവാവ് ഓടിയെത്തി സ്ത്രീയെ ചവിട്ടിവീഴ്ത്തിയത്.

അതേസമയം, തര്‍ക്കത്തിനും മര്‍ദനത്തിനും കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഇരുവരും നേരത്തെ പരിചയമുള്ളവരല്ലെന്നാണ് വിവരം. സ്ത്രീയെ ആക്രമിച്ച യുവാവ് അമ്പലപ്പാറ സ്വദേശിയാണെന്നും മദ്യലഹരിയിലാണ് ഇയാൾ സ്ത്രീകളെ ആക്രമിച്ചതെന്നുമാണ് സൂചന. സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !