ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി വൻ അപകടം : 8 പേർ മരിച്ചു , 43 പേർക്ക് പരിക്ക്

ബുലന്ദ്ഷഹർ : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി വൻ അപകടം. തിങ്കളാഴ്ച പുലർച്ചെ 2.10ഓടെയുണ്ടായ അപകടത്തിൽ 8 പേർ മരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.


43 പേർക്ക് പരുക്കുണ്ട്. തീർഥാടകരുമായി പോയ ട്രാക്ടറിലേക്കാണ് അമിതവേഗതയിൽ എത്തിയ ട്രക്ക് ഇടിച്ചുകയറിയതെന്നു പൊലീസ് പറഞ്ഞു.

ദേശീയപാത 34ലെ അർനിയ ബൈപാസിന് സമീപമായിരുന്നു അപകടം. ട്രാക്ടറിന് പിന്നിലേക്ക് ഇടിച്ചു കയറിയ ട്രക്ക് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു.

കാസ്ഗഞ്ച് ജില്ലയിലെ റാഫത്പൂർ ഗ്രാമത്തിൽ നിന്ന് രാജസ്ഥാനിലെ ജഹർപീറിലേക്ക് പോകുകയായിരുന്നു തീർഥാടകർ. 61 പേർ ട്രാക്ടറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റവരിൽ മൂന്നു പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !