ചെന്നൈ : ബിഹാറിൽ നിന്നുള്ള 6.5 ലക്ഷം പേരെ തമിഴ്‌നാട്ടിലെ വോട്ടർ പട്ടികയിൽ ചേർക്കുമെന്ന സൂചനകൾക്കിടെ, നീക്കത്തെ ശക്തമായി എതിർത്ത് ഡിഎംകെയും കോൺഗ്രസും ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി പാർട്ടികൾ.
ബിഹാറിൽ നിന്നുള്ള ‘സ്ഥിരം’ കുടിയേറ്റ തൊഴിലാളികൾ ആയതിനാൽ പുതിയതായി 6.5 ലക്ഷം പേരെ തമിഴ്നാട്ടിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ എതിർക്കുന്നത്.മറ്റു സംസ്ഥാനങ്ങളിൽനിന്നു വോട്ടർമാരെ ഇറക്കുമതി ചെയ്യുന്നത് സ്വീകാര്യമല്ലെന്നും അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും മുൻ നിയമമന്ത്രി എസ്.രഗുപതി പറഞ്ഞു. ഇത്തരം നീക്കങ്ങളെ പാർട്ടി ശക്തമായി എതിർക്കുമെന്ന് വിസികെ പ്രസിഡന്റും ചിദംബരം എംപിയുമായ തിരുമാവളനും പറഞ്ഞത്.
ബിഹാറിൽ നിന്നുള്ള 6.5 ലക്ഷം പേരെ തമിഴ്നാട്ടിൽ വോട്ടർമാരായി ചേർക്കുമെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരവും അഭിപ്രായപ്പെട്ടു.
തമിഴ്‌നാട്ടിലെ വോട്ടർമാർക്ക് അവർക്ക് ഇഷ്ടമുള്ള ഒരു സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ പുതിയ നീക്കം അതിനെതിരാണെന്നും പി.ചിദംബരം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും ഇതിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.