അമിത ലഗേജിന് ഫീസ് ചോദിച്ചതിന് വിമാനക്കമ്പനി ജീവനക്കാരനെ സൈനിക ഉദ്യോഗസ്ഥൻ മർദിച്ചു

ന്യൂഡൽഹി : വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ചോദിച്ചതിന് സൈനിക ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരനെ മർദിച്ചു. ശ്രീനഗർ വിമാനത്താവളത്തിൽ വച്ച് ജൂലൈ 26നായിരുന്നു സംഭവം.

സൈനിക ഉദ്യോഗസ്ഥന്റെ ആക്രമണത്തിൽ നാല് സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് പരുക്കേറ്റു. തലയ്ക്കും നട്ടെല്ലിനുമാണ് പരുക്ക്. ഒടിവ് ഉൾപ്പെടെ ഗുരുതരമാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്കുള്ള എസ്ജി-386 വിമാനത്തിന്റെ ബോർഡിങ് ഗേറ്റിലാണ് സംഘർഷത്തിന്റെ തുടക്കം. കയ്യിൽ കിട്ടിയ പരസ്യ ബോർഡ് എടുത്താണ് സൈനിക ഉദ്യോഗസ്ഥൻ ജീവനക്കാരെ ആക്രമിച്ചത്.

തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി സൈനികനെ പിടിച്ചുമാറ്റുകയായിരുന്നു. സംഘർഷത്തിന്റെ വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !