തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് നിയമോപദേശം.
പരാതിയോ കേസോ ഇല്ലാത്ത സാഹചര്യത്തിലാണ് രാജി വേണ്ടന്ന നിയമോപദേശം. മൂന്ന് നിയമവിദഗ്ധരിൽ നിന്നാണ് കെപിസിസി കോൺഗ്രസ് നേത്യത്വം രാഹുലിന്റെ രാജികാര്യത്തിൽ നിയമോപദേശം തേടിയിട്ടുള്ളത്. ഇതിൽ ഒരാളുടെ ഉപദേശമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചൂണ്ടികാണിക്കുന്നു.രാഹുലിനെതിരെയുള്ള ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകിയ ഫോൺ സംഭാഷണങ്ങളാണ് മാത്രമാണ് ഉള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പരാതി ഇതുവരെ ഇല്ല. ഒരു എഫ്‌ഐആർ പോലും ഇല്ലാത്ത സാഹചര്യത്തിൽ രാഹുൽമാങ്കൂട്ടത്തിൽ രാജിവെക്കുന്നത് എന്തിനെന്ന ചോദ്യമാണ് നിയമോപദേശകർ വ്യക്തമാക്കിയത്.ഇതേ അഭിപ്രായം തന്നെ കോൺഗ്രസ് നേത്യത്വത്തിലെ ചില നേതാക്കൾക്കും ഉണ്ട്. കെ പി സി സി അധ്യക്ഷൻ അടക്കമുള്ളവർ സമാനമായ അഭിപ്രായത്തിലേക്ക് തന്നെയാണ് എത്തിനിൽക്കുന്നതും. എന്നാൽ രാജിവേണ്ടെന്നുള്ള പൂർണതീരുമാനത്തിലേക്ക് കെപിസിസി നേത്യത്വം എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചർച്ചകളും കൂടിയാലോചനകളും വീണ്ടും നടക്കും.
നിയമോപദേശം പൂർണമാകാതെ രാജികാര്യത്തിൽ ഒരു അന്തിമതീരുമാനം എടുക്കാൻ സാധിക്കില്ല. രാഷ്ട്രീയകാര്യ സമിതി ഓൺലൈനായി ചേരാനുള്ള തീരുമാനം നിലവിൽ ഉപേക്ഷിച്ചിരിക്കുകയാണ് നേത്യത്വം. സുരക്ഷിതമല്ലെന്നുള്ള നിഗമനത്തിലാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.