ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതിരിക്കാൻ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള കരൾ 30 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയത് മെട്രോയിൽ. അവയവം കൃത്യസമയത്തെത്തിച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
വൈറ്റ്ഫീൽഡിലെ വൈദേഹി ആശുപത്രിയിൽ നിന്ന് രാജരാജേശ്വരി നഗറിലെ സ്‌പർശ് ആശുപത്രിയിലേക്കാണ് കരൾ മെട്രോയിൽ കൊണ്ടു പോയത്. ബെംഗളൂരു മെട്രോയിൽ ആദ്യമായിട്ടാണ് ശസ്ത്രക്രിയയ്ക്ക് അവയവം കൊണ്ടു പോകുന്നത്. രാജ്യത്ത് ഇതു രണ്ടാം തവണയാണ് അവയവം കൊണ്ടുപോകാൻ മെട്രോ ഉപ യോഗിക്കുന്നതെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു.വെള്ളിയാഴ്‌ച രാത്രി 8.38നു വൈദേഹി ആശുപത്രിയിൽ നിന്ന് അവയവം ആംബുലൻസിൽ വൈറ്റ്ഫീൽഡ് മെട്രോ സ്‌റ്റേഷനിൽ എത്തിച്ചു. ഡോക്ടറും 7 മെഡിക്കൽ സ്‌റ്റാഫും കൂടെ ഉണ്ടായിരുന്നു. മെട്രോ സ്‌റ്റേഷനിൽ ആവശ്യമായ സുരക്ഷാ പരിശോധനകൾക്കു ശേഷം 8.42നു പുറപ്പെട്ട മെട്രോ 9.48നു രാജരാജേശ്വരി നഗർ മെട്രോ സ്‌റ്റേഷനിലെത്തി.
തുടർന്ന് ഇവിടെ കാത്തുനിന്ന മെട്രോ ജീവനക്കാർ മെഡിക്കൽ സംഘത്തെ ആംബുലൻസിന് അടുത്തെത്തിച്ചു. അവയവം കൃത്യസമയത്ത് തന്നെ സ്പർശ് ആശുപത്രിയിൽ എത്തിക്കാനായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഎംആർസിയുടെ യാത്രാ മാനദണ്ഡങ്ങൾ പാലിച്ചാണ് അവയവം കൊണ്ടുപോയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.