സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ; ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ജിസാനിൽ

സൗദി: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ.

ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ജിസാനിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. രാജ്യത്തെ എട്ട് പ്രധാന മേഖലകളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം പുറത്തുവിട്ട പ്രതിദിന റിപ്പോർട്ടനുസരിച്ച്, ജിസാൻ മേഖലയിലെ അബൂ അരീഷിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 51.6 മില്ലിമീറ്റർ.

ജിസാൻ മേഖലയിലെ അൽ-ആരിദയിൽ 29.2 മില്ലിമീറ്ററും, സബിയയിലെ അൽ-ഖദ്മിയിൽ 27.2 മില്ലിമീറ്ററും, ദമ്മാദ് നിരീക്ഷണ കേന്ദ്രത്തിൽ 24.0 മില്ലിമീറ്ററും, സബിയയിൽ 17.0 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. സൗദിയിലെ 55 ഹൈഡ്രോളജിക്കൽ, ക്ലൈമറ്റ് നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, റിയാദ്, മക്ക, മദീന, അസീർ, തബൂക്ക്, ജിസാൻ, നജ്‌റാൻ, അൽ-ബാഹ എന്നീ മേഖലകളിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഴ ലഭിച്ചത്.

മക്ക മേഖലയിൽ അൽ-അർദിയത്തിലെ അൽ-വൈദ് പ്രദേശത്ത് 24.0 മില്ലിമീറ്റർ മഴ ലഭിച്ചു, കൂടാതെ ഖുൻഫുദയിലെ അൽ-ഖൗസിൽ 21.6 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. റിയാദ് മേഖലയിൽ അൽ-അഫ്ലാജിലെ അൽ-അഹ്‌മർ സ്റ്റേഷനിൽ 1.5 മില്ലിമീറ്ററും അൽ-ബദിയ അൽ-ശമാലിയിൽ 0.5 മില്ലിമീറ്ററും മഴ ലഭിച്ചു. മദീന മേഖലയിലെ വാദി അൽ-ഫറയിലെ അൽ-ജർനാഫ നിരീക്ഷണ കേന്ദ്രത്തിൽ 8.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

അസീർ മേഖലയിൽ സറാത്ത് ഉബൈദയിലെ വാദി അൽ-ഹയാത്തിൽ 34.2 മില്ലിമീറ്ററും അബഹയിലെ അൽ-സൂദയിൽ 15.8 മില്ലിമീറ്ററും മഴ ലഭിച്ചു. തബൂക്കിലെ അംലജിലെ അൽ-ഷബ്ഹയിൽ 2.9 മില്ലിമീറ്ററും, അൽ-ബാഹയിലെ അൽ-മഖ്‌വാത്ത് 16.2 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

നജ്‌റാനിൽ ഷുറൂറ വിമാനത്താവളത്തിൽ 1.9 മില്ലിമീറ്ററും ബിർ അസ്കറിൽ 1.6 മില്ലിമീറ്ററും മഴ ലഭിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ മഴ മുന്നറിയിപ്പുകൾക്കായി ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !