മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള അംബാനി കുടുംബത്തിന്റെ സമ്പത്ത് അദാനി കുടുംബത്തേക്കാൾ ഇരട്ടിയെന്ന് റിപ്പോർട്ട്.
അദാനി കുടുംബത്തിന് 28 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഇത് 14.01 ലക്ഷം കോടി രൂപ ആസ്തിയുള്ള അദാനി കുടുംബത്തിന്റേതിനേക്കാൾ ഇരട്ടിയിലധികമാണെന്നും ബാർക്ലേസുമായി സഹകരിച്ച് ഹുറൂൺ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 300 കുടുംബങ്ങൾക്ക് 1.6 ട്രില്യൺ ഡോളറിലധികം (140 ലക്ഷം കോടി രൂപയിലധികം) ആസ്തിയുണ്ട്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 40 ശതമാനത്തിലധികം വരും. അംബാനി കുടുംബത്തിന്റെ സമ്പത്ത് മാത്രം രാജ്യത്തിന്റെ ജിഡിപിയുടെ 12 ശതമാനമാണ്.
റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം അംബാനി കുടുംബത്തിന്റെ സമ്പത്തിൽ 10 ശതമാനം വർധനവുണ്ടായി. ഇതോടെ രാജ്യത്തെ ഏറ്റവും സമ്പത്തുള്ള കുടുംബ വ്യവസായം എന്ന സ്ഥാനം അവർ നിലനിർത്തി. അതേസമയം, ഒന്നാം തലമുറ സംരംഭകൻ ആരംഭിച്ച ഏറ്റവും മൂല്യമുള്ള കുടുംബ വ്യവസായം അദാനി കുടുംബത്തിന്റേതാണ്.കുമാർ മംഗലം ബിർള കുടുംബത്തിന്റെ സമ്പത്ത് കഴിഞ്ഞ വർഷം 20% വർധിച്ച് 6.47 ലക്ഷം കോടി രൂപയായി. ഇത് ഒന്നിലധികം തലമുറകളുള്ള കുടുംബങ്ങളുടെ പട്ടികയിൽ, ഒരു സ്ഥാനംകൂടി മെച്ചപ്പെടുത്തി അവരെ രണ്ടാം റാങ്കിലെത്തിച്ചു. ജിൻഡാൽ കുടുംബത്തിന്റെ സമ്പത്തിൽ 21% വർധനവുണ്ടായതോടെ 5.70 ലക്ഷം കോടി രൂപയുമായി അവരും ഒരു റാങ്ക് മുകളിലെത്തി. സമ്പത്തിൽ 21 ശതമാനം ഇടിവുണ്ടായി 5.64 ലക്ഷം കോടി രൂപയായതിനാൽ ബജാജ് കുടുംബം പട്ടികയിൽ ഒരു റാങ്ക് താഴേക്കിറങ്ങി നാലാം സ്ഥാനത്തായി.
രാജ്യത്തെ ഏറ്റവും സമ്പന്നരായ 300 കുടുംബങ്ങൾ കഴിഞ്ഞ വർഷം പ്രതിദിനം 7,100 കോടി രൂപയുടെ സമ്പത്ത് സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഒരു ബില്യൺ ഡോളറിലധികം (ഏകദേശം 8,700 കോടി രൂപ) ആസ്തിയുള്ള കുടുംബങ്ങളുടെ എണ്ണം 37-ൽനിന്ന് 161 ആയി വർധിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നാണ് ഏറ്റവും കൂടുതൽ സമ്പന്ന കുടുംബങ്ങൾ പട്ടികയിലുള്ളത്, 91. കൊൽക്കത്തയിൽനിന്ന് 25 സമ്പന്ന കുടുംബങ്ങളും പട്ടികയിലുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.