ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണം ഗതാഗത കുരുക്കിലമർന്നത് ഒരു പകൽ.
ഇന്നലെ രാവിലെ ആരംഭിച്ച ഗതാഗത കുരുക്ക് വൈകിയും അവസാനിച്ചിട്ടില്ല. വാഹനയാത്രക്കാർ ലക്ഷ്യത്തിലെത്താൻ മണിക്കുറുകൾ വൈകി. ദേശീയപാതയിൽ ആലംകോട് മുതൽ കോരാണി വരെയുള്ള ഭാഗത്താണ് വാഹനങ്ങളുടെ നീണ്ട നിര കണ്ടത്. റോഡിൻ്റെ ഒരു വശത്ത് മാത്രം തന്നെ മൂന്ന് വരി വഹനങ്ങൾ ക്യൂ ആയതോടെ റോഡ് മുറിച്ചു കടക്കാൻ പോലും കാൽ നടയാത്രക്കാർക്ക് കഴിഞ്ഞില്ല.കുരുക്കിൽ അകപ്പെട്ടത് നിരവധി ആംബുലൻസുകളും. പൊലീസ് യാത്ര സുഗമമാക്കാൻ ഏറെ പണിപ്പെട്ട ങ്കിലും കഴിഞ്ഞില്ല. എന്നാൽ വാഹനങ്ങൾ വഴി തിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതുമില്ല. നഷ്ട്ടം യാത്രക്കാർക്ക് സമയവും വാഹനങ്ങൾക്ക് ഇന്ധനവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.