ദില്ലി : അതിസുരക്ഷാ മേഖലയായ ചാണക്യപുരിയിൽ രാഷ്ട്രപതി ഭവന സമീപത്ത് അമിതവേഗതയിലെത്തിയ മഹീന്ദ്ര ഥാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. രണ്ടാമത്തെയാളുടെ നില ഗുരുതരമാണ്.
രാഷ്‌ട്രപതി ഭവനിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടന്ന ശേഷമാണ് പോലീസ് എത്തി കൊണ്ടുപോയതെന്ന വിമർശനമുയർന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ 26 വയസ്സുകാരനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക് സംഘം പരിശോധന നടത്തുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.സുഹൃത്തിന്റെ കാറാണെന്നും, ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നുമാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. എന്നാൽ ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.