കോട്ടൂർ: വന വിഭവങ്ങളുമായി കോട്ടൂരിൽ കാണിച്ചന്ത.
അഗസ്ത്യ വനത്തിലെ വിവിധ ഉന്നതികളിലെ ജനങ്ങളുടെ കാർഷിക - വനവിഭവങ്ങൾക്ക് മികച്ചവില ഉറപ്പുവരുത്താനും ചൂഷണങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനുംവേണ്ടി തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷൻ്റെ കീഴിലുള്ള അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിന്റെ കീഴിലെ കോട്ടൂർ സെക്ഷൻ ആസ്ഥാനമാക്കി എല്ലാ ശനിയാഴ്ചയും കാണിച്ചന്ത അഥവാ ലേല ചന്ത നടത്തിവരുന്നു.വിഷവിമുക്തമായ വനവിഭവങ്ങളുംകാർഷിക ഉത്പന്നങ്ങളും വാങ്ങുന്നതിനായി വിവിധ നാടുകളിൽ നിന്നുപോലും ആളുകൾ എത്തിച്ചേരുന്നു. ലേലം വിളിയിലൂടെ ഉൽപ്പന്നങ്ങൾ മികച്ച വിലയ്ക്ക് വിറ്റുപോവുകയും വിറ്റു പോകുന്ന വില അതേ പടി ഉടമകൾക്ക് നൽകുകയും ചെയ്യുന്നു. ഈ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. വനോൽപ്പനങ്ങൾ നെയ്യാർ - പേപ്പാറ എഫ്.ഡി. എ. യുടെ കീഴിലുള്ള നെയ്യാർ - പേപ്പാറ വനശ്രീ സെൻ്ററിലേക്ക് ലേലത്തിൽ പങ്കെടുത്ത് വാങ്ങുകയും മികച്ച വില ഉറപ്പു വരുത്തുകയും ചെയ്യുന്നു.എബിപി സർക്കിൾ കൺസർവേറ്റർ ശ്രീ കെ എൻ ശ്യാംമോഹൻലാൽ ഐ എഫ് എസ് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ശ്രീ വിനോദ് എസ് വി എബിപി റെയിഞ്ച് ഡെപ്യൂട്ടി വാർഡൻ ശ്രീ അനീഷ് ജി.ആർ , കുറ്റിച്ചൽ ഗ്രാമപഞ്ചായത്തംഗം ശ്രീമതി. ശ്രീദേവി സുരേഷ്,കോട്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ ജയദേവൻ, സെക്ഷൻ സ്റ്റാഫ്എന്നിവർ നേതൃത്വം നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.