'കോൺഗ്രസിൽ നിലനിൽക്കാൻ ഉന്നതകുലജാതിയിൽ ജനിക്കണം'; യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് രാജിവെച്ചു

തിരുവനന്തപുരം: സംഘടനക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്‍റ് വിഷ്ണു എ പിയുടെ രാജി.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനാണ് വിഷ്ണു രാജിക്കത്ത് നൽകിയത്. താൻ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും മറ്റൊരു ബലിയാടാണെന്നും എസ് സി സമുദായത്തിൽ പെടുന്ന ആളായതിനാൽ നാളിതുവരെ യാതൊരു പരിപാടിയിലും പങ്കെടുപ്പിക്കാറില്ലെന്നും കത്തിൽ പറയുന്നുണ്ട്.
നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഒപ്പം ഉന്നതകുലജാതിയിൽ ജനിക്കുകയും ചെയ്താൽ മാത്രമേ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലനിൽക്കാൻ സാധിക്കൂ എന്നും കത്തിൽ പറയുന്നുണ്ട്.

പ്രസ്ഥാനം വർഗീയശക്തികളുടെ അടിമത്വത്തിലാണ്. പ്രസ്ഥാനത്തിൽ തുടരാൻ സാധിക്കാത്ത അവസ്ഥയാണെന്നും വിഷ്ണു രാജിക്കത്തിൽ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !