മാന്നാര്‍ (ആലപ്പുഴ): ശരീരത്തിന്റെ തളര്‍ച്ചയെ ജീവന് തുളുമ്പുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നതിലൂടെ അതിജീവിക്കുന്ന കുളഞ്ഞിക്കാരാഴ്മ ശിവശൈലത്തില്‍ ദൃശ്യാ പ്രസാദിന് ചിത്രകല പഠിക്കാനുള്ള വഴിതെളിഞ്ഞു.
മന്ത്രി സജി ചെറിയാന്റെ ഇടപെടലാണ് സഹായകമായത്. മന്ത്രിയുടെ ചിത്രം വരച്ച് വാട്സാപ്പില്‍ അയച്ചുകൊടുത്തിരുന്നു. ഈ ചിത്രം കണ്ട മന്ത്രി ദൃശ്യയുടെ പഠനത്തിന് ഇടപെടുകയായിരുന്നു.
പരേതനായ പ്രസാദിന്റെയും സുജാതയുടെയും മകളായ ദൃശ്യപ്രസാദ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശരീരം തളര്‍ന്ന് നടക്കാന്‍ കഴിയാത്ത അവസ്ഥയിലായത്. തുടര്‍ന്ന്, വീട്ടിലിരുന്നു പഠിച്ച് ബികോം നേടി. കിട്ടുന്ന സമയങ്ങളില്‍ ചിത്രചനയിലും മുഴുകി. ഒട്ടേറെയാളുകളുടെ ചിത്രങ്ങളും വരച്ചു നല്കി.
കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പര്‍ ശാഖായോഗത്തില്‍ പണികഴിപ്പിച്ച പ്രാര്‍ഥനാ ഹാളിന്റെ സമര്‍പ്പണം നിര്‍വഹിക്കാനെത്തിയപ്പോള്‍ മന്ത്രിയെ കാണണമെന്ന ദൃശ്യയുടെ ആഗ്രഹം ശാഖാ ഭാരവാഹികള്‍ അറിയിച്ചതോടെ ദൃശ്യയുടെ വീട്ടില്‍ മന്ത്രിയെത്തി.
എസ്എന്‍ഡിപി യോഗം മാന്നാര്‍ യൂണിയന് ചെയര്മാന് കെ.എം. ഹരിലാല്‍, കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം, ശാഖാ ഭാരവാഹികള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന്, ദൃശ്യ വരച്ച മന്ത്രിയുടെ ചിത്രം നേരിട്ട് സമ്മാനിച്ചു. ചിത്രകലാ പഠനത്തിന് വേണ്ട സഹായം നല്‍കാമെന്ന ഉറപ്പു നല്‍കിയാണ് മന്ത്രി അവിടെനിന്നു മടങ്ങിയത്.
വൈകീട്ടുതന്നെ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍നിന്നു ദൃശ്യയെ ബന്ധപ്പെടുകയും വീട്ടിലെത്തി ചിത്രകല അഭ്യസിപ്പിക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തുനല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.