പയ്യോളി: ഉജ്ജ്വല വിജയങ്ങൾനേടി രാജ്യത്തിന്റെ അഭിമാനമായ പി.ടി. ഉഷയുടെ ഏക മകൻ വിഘ്നേഷ് വി. ഉജ്ജ്വൽ വിവാഹിതനാകുന്നു.
കൊച്ചി വൈറ്റില ചെല്ലിയന്തറ ‘ശ്രീരാം കൃഷ്ണ’യിൽ അശോക് കുമാറിന്റെയും ഷിനിയുടെയും മകൾ കൃഷ്ണയാണ് വധു. തിങ്കളാഴ്ച കൊച്ചി ലി മെറിഡയനിൽ 11-നും 12-നുമിടയിലാണ് മുഹൂർത്തം.ഉജ്ജ്വൽ ജനിക്കുമ്പോൾത്തന്നെ പി.ടി. ഉഷ പ്രശസ്തയാണ്. മകൻ പിറന്നതിനുശേഷം എഴ് മാസം കഴിഞ്ഞപ്പോൾത്തന്നെ ഉഷ വീണ്ടും പ്രാക്ടീസ് ആരംഭിച്ചു.കായികപ്രതിഭകളെ വളർത്തിയെടുക്കാനുള്ള അമ്മയുടെ കഠിനശ്രമങ്ങൾ അടുത്തുനിന്നുകണ്ട ഉജ്ജ്വൽ സ്പോർട്സ് മെഡിസിൻ പഠിക്കുകയും പി.ടി. ഉഷ സ്ഥാപിച്ച ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സിൽ ഡോക്ടറാവുകയും ചെയ്തു.പി.ടി. ഉഷ ഇതിനിടെ ഒരുപാട് സ്ഥാനമാനങ്ങൾ അലങ്കരിച്ചപ്പോഴും മകൻ അമ്മയുടെ പ്രശസ്തിയുടെ തണലിൽ നിൽക്കാൻ താത്‌പര്യം കാട്ടിയില്ല. ഒന്നിന്നും അവനെ നിർബന്ധിച്ചിരുന്നില്ലെന്ന് ഉഷയും പറഞ്ഞു.പുതുജീവിതത്തിന്റെ ട്രാക്കിലിറങ്ങുന്ന ഉജ്ജ്വലിന്റെ കൈകൾ ‘പയ്യോളി എക്സ്പ്രസ്’ ചേർത്ത് പിടിക്കുമ്പോൾ, കായികതാരമായില്ലെങ്കിലും അമ്മ പകർന്ന പോരാട്ടവീര്യം എന്നും മനസ്സിലുണ്ടെന്ന് ഉജ്ജ്വൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.