പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ട്രാന്‍സ് വുമൺ അവന്തിക ഉന്നയിച്ച ആരോപണങ്ങളില്‍ മാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കിയത്. ഗർഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങളിൽ രാഹുൽ ഇന്നും പ്രതികരിച്ചില്ല.
അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും കുടുക്കാന്‍ ശ്രമം ഉള്ളതായി തോന്നിയതായി അവന്തിക പറഞ്ഞതായും രാഹുല്‍ പറയുന്നു. ഓഗസ്റ്റ് ഒന്നിന് അവന്തികയുമായി സംസാരിച്ച ഓഡിയോ മാധ്യമങ്ങളെ കേള്‍പ്പിച്ചായിരുന്നു രാഹുലിന്റെ പ്രതിരോധം.പേര് പറഞ്ഞുകൊണ്ടുള്ള ആരോപണം ഉന്നയിച്ചത് ട്രാന്‍സ്ജെൻഡർ സുഹൃത്ത് അവന്തികയാണ്. ഓഗസ്റ്റ് ഒന്നാം തീയതി രാവിലെ അവന്തിക തന്നെ ഫോണില്‍ വിളിച്ചിരുന്നു. മാധ്യമപ്രവർത്തകൻ വിളിച്ച് രാഹുൽ മാങ്കൂട്ടത്തിനിലെതിരെ പരാതിയുണ്ടോയെന്ന് ചോദിച്ചതായി അവന്തിക പറഞ്ഞു. എന്തെങ്കിലും ഉണ്ടോയെന്ന് താൻ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു. ചേട്ടനെ കുടുക്കാനുള്ള ശ്രമം ആയാണ് തോന്നിയതെന്ന് അവന്തിക പറഞ്ഞെന്നും രാഹുല്‍ പറഞ്ഞു. അവന്തികയും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം രാഹുല്‍ പങ്കുവെച്ചു.
ഭീഷണി നേരിട്ടുവെന്ന് പറയുന്നയാള്‍ എന്തിന് ഇങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ പറയണം. ഇപ്പോള്‍ വന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ഗൂഢാലോചനയുണ്ട്. തന്റെ ഭാഗം കൂടി കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും രാഹുല്‍ പറഞ്ഞു.ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്. താന്‍ കാരണം പാര്‍ട്ടി പ്രതിസന്ധിയിലാകരുത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തലകുനിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.