കോട്ടയം: കോട്ടയത്ത് ആദ്യമായി ഗഞ്ചാവ് മിഠായി പിടികൂടി കോട്ടയം എക്സൈസ് റേഞ്ച് ടീം, ആസാം സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നും എക്സൈസ് പിടികൂടിയത്.
1.100kg ഗഞ്ചാവും, ബ്രൗൺഷുഗറും, 27ഗഞ്ചാവ് മിഠായികളും, ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച്, അനധികൃത മദ്യ- മയക്കുമരുന്ന് ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായി കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ അഖിൽ A യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആസ്സാം സ്വദേശിയായ കാസിം അലി(24) എന്ന യുവാവ് ന്റെ പക്കൽ നിന്നും 1.100kg ഗഞ്ചാവ്, ഗഞ്ചാവ് അരച്ച് ഉരുളകളാക്കി ആകഷ്ണിയമായ പാക്കേജുകളിൽ ആക്കിയ 5 ഗ്രാം വീതo തൂക്കമുള്ള27 മിഠായികൾ,32mg ബ്രൗൺഷുഗർ (ഹീറോയിൻ) എന്നിവ പിടികൂടി.ആദ്യമായാണ് കോട്ടയം ജില്ലയിൽ ഗഞ്ചാവ് മിഠയികൾ എക്സൈസ് പിടികൂടുന്നത്. ആസാമിൽ നിന്നും ഇയാൾ ഹെറോയിനും, ഗഞ്ചാവ് മറ്റും കകോട്ടയത്തു എത്തിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നു കോട്ടയം റേഞ്ചിലെ എക്സൈസ് ഷാഡോ ടീം ദിവസങ്ങളായി ഇയാളെ പിന്തുടർന്ന് നിരീക്ഷിച്ചതിന്റെ ഫലമായിട്ടാണ് ഇയാളുടെ റൂം കണ്ടെത്തി റെയ്ഡ് നടത്താനായത്.റൂമുകൾ മാറി മാറി താമസിക്കുന്ന രീതിയാണ് ഇയാൾ അവലംബിക്കുന്നത്, ഏതെങ്കിലും ഒരു റൂം എടുത്ത ശേഷം അവിടെ മയക്കു മരുന്നുകൾ സൂക്ഷിക്കുകയും, മറ്റൊരു റൂമിൽ പോയി താമസിക്കുകയും ചെയ്യും, ഏതാനും ദിവസങ്ങളിലായുള്ള ശ്രമകരമായ നിരീക്ഷണത്തിനു ശേഷമാണ് ഇയാളെ പിടികൂടാൻ ആയത്.റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ശ്രീ അഖിൽ എ, എക്സൈസ് ഇൻസ്പെക്ടർ(G ഫിലിപ്പ് തോമസ്,പ്രീവെന്റീവ് ഓഫീസർ രജിത് കൃഷ്ണ,സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ് ഡി, ദിബീഷ്, അമൽ ദേവ്, ഷംനാദ്, വിഷ്ണുവിനോദ്, വനിത സിവിൽ എക്സൈസ് ഓഫീസർ രജനി T, ഡ്രൈവർ സിവിൽ എക്സൈസ് ഓഫീസർ അനസ്, എന്നിവർ പങ്കെടുത്തു.കോട്ടയത്ത് ആദ്യമായി ഗഞ്ചാവ് മിഠായി പിടികൂടി കോട്ടയം എക്സൈസ് റേഞ്ച് ടീം
0
വെള്ളിയാഴ്ച, ഓഗസ്റ്റ് 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.