കേന്ദ്രം നല്‍കാമെന്ന് പറഞ്ഞ തുക വാങ്ങി നല്‍കാതെ സംസ്ഥാനസര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്, KAWA ജനറല്‍ സെക്രട്ടറി എം എ ബിന്ദു.

തിരുവനന്തപുരം: കേരളത്തില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്നലെ ആറ് മാസം പൂര്‍ത്തിയാക്കിയതായി കെഎഡബ്ല്യൂഎ ജനറല്‍ സെക്രട്ടറി എം എ ബിന്ദു. ഓണറേറിയം, വിരമിക്കല്‍ ആനുകൂല്യം എന്നിവയില്‍ ഇപ്പോളും തീരുമാനമായില്ലെന്നും കേന്ദ്രം വര്‍ധിപ്പിച്ചാല്‍ സമാധാനമെന്നും ബിന്ദു വ്യക്തമാക്കി.

കേന്ദ്രം 1500 രൂപ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും വിരമിക്കല്‍ ആനുകൂല്യം 50,000 രൂപനല്‍കാനും തീരുമാനമായി, എന്നാല്‍ അത് അറിയില്ല എന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളത് എന്നും എം എ ബിന്ദു ആരോപിച്ചു. കേന്ദ്രം നല്‍കാമെന്ന് പറഞ്ഞ തുക വാങ്ങി നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ട് എന്നണ് ബിന്ദു വ്യക്തമാക്കുന്നത്. സമരം ഒത്തുതീര്‍ക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്,
എന്നാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് ബിന്ദു പറയുന്നത്. ഈ മാസം 20ന് എന്‍എച്ച്എം ഡയറക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഓണറേറിയം വര്‍ധിപ്പിക്കണം എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുക എന്നും എം എ ബിന്ദു കൂട്ടിച്ചേര്‍ത്തു. അതേസമയം, തങ്ങള്‍ക്ക് പല ആനുകൂല്യങ്ങളുണ്ടെന്ന് ആശമാര്‍ക്ക് പോലും അറിയില്ലെന്ന് കെഎഎച്ച്ഡബ്ലുഎ വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു

. 10 വര്‍ഷമോ അതില്‍ കൂടുതലോ സേവനമുള്ളവര്‍ക്ക് പിരിഞ്ഞ് പോകുമ്പോള്‍ ഇരുപതിനായിരം രൂപ നല്‍കണം എന്നത് 2018ല്‍ നിലവില്‍ വന്ന ഉത്തരവാണെന്നും എന്നാല്‍ ഇന്ന് വരെ ആ തുക ആര്‍ക്കും ലഭിച്ചിട്ടില്ലെന്നും മിനി വ്യക്തമാക്കി. ഇരുപതിനായിരം എന്നത് ഇപ്പോള്‍ അന്‍പതിനായിരമാക്കി ഉയര്‍ത്തിയിട്ടുണ്ട്, 3000 പെന്‍ഷന്‍ സ്‌കീമും നിലവിലുണ്ട്, ഇതെല്ലാം സമരത്തിന്റെ വിജയമാണെന്നും മിനി കൂട്ടിച്ചേര്‍ത്തു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !