മക്കളെയും പേരക്കുട്ടികളെയും കാണാൻ സ്വന്തം നാട്ടിൽ നിന്ന് എത്തിയ പിതാവ് വിദേശത്ത് അകാല മരണം.
സെൻട്രൽ സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്ന ജൂബിയുടെ പിതാവ്, എബ്രഹാം മുള്ളുപറമ്പില്‍ (71) ആണ് സ്കോട്ട്ലൻഡിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് .
വയനാട്ടില്‍ നിന്ന് സ്കോട്ട്ലൻഡിൽ എത്തി ദിവസങ്ങൾക്കുള്ളിൽ, എബ്രഹാമിന്റെ ആരോഗ്യം വഷളായി. ജൂലൈ 30 ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 ദിവസം ആശുപത്രിയിൽ ചെലവഴിച്ചതിന് ശേഷം, 2025 ആഗസ്റ്റ് 15 എബ്രഹാം മരണത്തിന് കീഴടങ്ങി.
ആലിസ് എബ്രഹാമാണ് ഭാര്യ. മക്കള്‍: ജൂബി എബ്രഹാം, ജ്യോതി എബ്രഹാം, മരുമക്കള്‍: ബിബിന്‍ ടോണിയോ, ടിനു തോമസ്, കൊച്ചുമക്കള്‍: എയ്ഡന്‍ ആന്റണി ബിബിന്‍, ഇവാനാ ഇസബെല്‍ ബിബിന്‍, എഡ്വിന് എബ്രഹാം ബിബിന്‍
ബന്ധുക്കളും സുഹൃത്തുക്കളും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്നു വിനീതമായി അഭ്യര്‍ഥിക്കുന്നു. ശവസംസ്കാര വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.