മുംബൈ: കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്ന് വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം. 400ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രെയിനാണ് കനത്ത മഴയിൽ തകരാറിലായത്.
ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ യാത്രക്കാര്‍ ഏറെനേരം ട്രെയിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് ഇറക്കുന്നുണ്ട്.
മുംബൈയില്‍ കനത്തമഴ തുടരുന്നതിനാലാണ് വൈദ്യുതിവിതരണം തകരാറിലായി ട്രെയിന്‍ നിശ്ചലമായതെന്ന് മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) വ്യക്തമാക്കി.
തങ്ങളുടെ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് ടീമുകള്‍ സ്ഥലത്തുണ്ടെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. നിലവില്‍ വഡാലയ്ക്കും ചെമ്പൂരിനും ഇടയില്‍ സിംഗിള്‍ലൈനിലൂടെ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു.
Monorail stuck in Mumbai.
— Vivek Gupta (@imvivekgupta) August 19, 2025
Rescue operation going on.#Mumbai pic.twitter.com/PFXEBsu5lM
തിരക്ക് കാരണം ട്രെയിനിന്റെ ഒരു ഭാഗം ചരിഞ്ഞതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു. ഹാർബർ ലൈൻ അടച്ചതിനാൽ നിരവധി യാത്രക്കാരെ മോണോറെയിലിലേക്ക് തിരിച്ചുവിട്ടു. അതാണ് തിരക്കിന് കാരണമെന്നും ഏക്‌നാഥ് ഷിൻഡെ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.