പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഉണ്ടായ കനത്ത മഴക്കാല വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കുറഞ്ഞത് 307 പേർ മരിച്ചതായി സ്ഥിരീകരിച്ചു. അതേസമയം ഒരു രക്ഷാപ്രവർത്തനത്തിനിടെ ഒരു ഹെലികോപ്റ്റർ തകർന്ന് അതിലെ അഞ്ച് ജീവനക്കാർ മരിച്ചു.
വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പർവതപ്രദേശങ്ങളായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കുറഞ്ഞത് 74 വീടുകളെങ്കിലും തകർന്നു, പാക് അധീന കശ്മീരിൽ ഒമ്പത് പേരും വടക്കൻ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ അഞ്ച് പേരും മരിച്ചതായി അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഓഗസ്റ്റ് 21 വരെ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് സർക്കാർ പ്രവചകർ പറഞ്ഞു, അവിടെ നിരവധി പ്രദേശങ്ങളെ ദുരന്ത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബജൗറിലേക്ക് പറക്കുന്നതിനിടെ മോശം കാലാവസ്ഥയെ തുടർന്നാണ് എം-17 ഹെലികോപ്റ്റർ തകർന്നതെന്ന് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഗദാപൂർ പറഞ്ഞു.
Massive flash flood in Gulmit Gojal, upper Hunza Gilgit Baltistan, Pakistan today 👀 pic.twitter.com/TmOcyF9waz
— Volcaholic 🌋 (@volcaholic1) August 12, 2025
ഹിമാലയൻ മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി മേഖലകളാണ് ഒലിച്ച് പോയത്. ജൂൺ മാസം മുതൽ സെപ്തംബർ വരെ നീളുന്ന മൺസൂൺ കാലത്ത് പ്രളയക്കെടുതി പാകിസ്ഥാനിൽ പതിവാണ്. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ 73 ശതമാനം അധികം മഴയാണ് ജൂലൈ മാസം പഞ്ചാബിൽ ലഭിച്ചത്.
കാലാവസ്ഥാ വ്യതിയാനം മേഖലയിൽ സാരമായ രീതിയിൽ ബാധിച്ചതായാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. നിരവധി ഹിമാനികളും സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണ് വടക്കൻ പാകിസ്ഥാൻ. ആഗോള താപനത്തിൽ ഇവ ഉരുകുന്നത് മേഖലയിൽ മിന്നൽ പ്രളയം പതിവാക്കുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.