ഏടപ്പാൾ: നടുവട്ടം കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ നിറപുത്തരി മഹോത്സവം ആഗസ്റ്റ് 20 ബുധനാഴ്ച രാവിലെ നടക്കും.
ഒരു കാർഷിക സംസ്കൃതിയുടെ സുവർണ മുദ്രയായ നെല്ലിന്റെയും നെൽകൃഷിയുടേയും വിശുദ്ധിക്കും സത്യസന്ധതയ്ക്കും ഉദാത്തമായ സാക്ഷ്യമാണ് നിറപുത്തരി ആഘോഷം. ആദ്യ വിളവെടുപ്പിലെ നെൽക്കതിരുകൾ ക്ഷേത്രത്തിലെത്തിച്ച് നൈവേദ്യമായി സമർപ്പിച്ച് ഈശ്വരാനുഗ്രഹം നേടുന്ന ഈ ചടങ്ങ് വിളവിൻ്റെ അഭിവൃദ്ധിക്കായി നടത്തുന്ന പ്രാർത്ഥനാപൂർവമായ സമർപ്പണത്തിന്റെ പ്രതീകം കൂടിയാണ്.
നിറപുത്തരി ദിനത്തിൽ ഭക്തർക്ക് പുത്തരിപായസം വഴിപാടായി സമർപ്പിക്കാവുന്നതാണ്. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉണ്ടായിരിക്കും.
ഐശ്വര്യലക്ഷ്മി വീടിൻ്റെ ഉമ്മറത്തേക്ക് കടന്നുവന്നുവെന്ന വിശ്വാസത്തിൽ, ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന നിറകതിർ ഒരു പ്രസാദം പോലെ വീടുകളിൽ സൂക്ഷിക്കുന്നത് വരും വർഷത്തേക്ക് പുണ്യമേകുമെന്നും മികച്ച വിളവിന് സഹായകമാകുമെന്നും വിശ്വസിക്കപ്പെടുന്നു. ഒന്നാം വിള നെല്ല് വിളഞ്ഞുകിടക്കുന്ന വയലിൽ നിന്നും അറുത്തെടുത്ത നിറകതിർ ഇല്ലി, നെല്ലി, പൂവാംകുറുന്നൽ, പ്ലാശ്, ചമത, തകര, കടലാടി തുടങ്ങിയ സസ്യങ്ങളുടെ ഇലകളുമായി കൂട്ടിക്കെട്ടി പട്ടിൽ പൊതിഞ്ഞാണ് ക്ഷേത്രത്തിൽ സൂക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.