കോട്ടയത്തു പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന് ദാരുണാന്ത്യം; 2 പേർക്ക് പരിക്ക്

കോട്ടയത്തു പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കിടെ താഴെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം, സംഭവം ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക് കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയില്‍.

കൈക്കാരൻ കുറുപ്പംപറമ്പിൽ (ഔസേപ്പചൻ 58 ) ജോസഫ് ആണ് അപകടത്തിൽ പെട്ട് മരണമടഞ്ഞത്. 2 പേർക്ക് പരിക്ക് ഉണ്ട്. കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് പള്ളിയുടെ മേൽക്കൂരയിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു മൂന്നുപേരും. മേൽക്കൂരയിലെ സീലിംങ്ങ് വൃത്തിയാക്കുന്നതിനിടെ നില തെന്നി മുപ്പതടി ഉയരത്തിൽ നിന്നും  പിടിവിട്ട് ഇവർ താഴെ വീഴുകയായിരുന്നു. 

അപകടത്തിൽപ്പെട്ട മൂന്നു പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജോസഫിന്റെ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്നാണ് വിവരം. മേൽക്കൂര നീക്കുന്നതിനിടെ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !