മൂലമറ്റം; ഇടുക്കി ജില്ലയിലെ കാഞ്ഞാർ – വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദസഞ്ചാരി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്.
ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ 200 അടി താഴ്ചയിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. രാത്രി എട്ടരയോടെയാണ് ഇയാൾ കൊക്കയിൽ വീണത്.വാഗമൺ സന്ദർശിക്കാനായാണ് തോബിയാസും സംഘവും എറണാകുളത്തുനിന്ന് എത്തിയത്.തിരികെ മടങ്ങുന്നതിനിടെ കാഞ്ഞാർ – വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇവർ വാഹനം നിർത്തി ഇറങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർ ഉടൻ മൂലമറ്റം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് മൂലമറ്റം, തൊടുപുഴ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പുലർച്ചെ മൂന്നു മണിയോടെ തോബിയാസിന്റെ മൃതേദേഹം പുറത്തെത്തിച്ചു. തുടർന്ന് ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.