ചേർപ്പുങ്കൽ: കുഞ്ഞുങ്ങളും മുതിർന്നവരും തങ്ങളുടെ ചുമതലകൾ ദൈവസ്നേഹത്തിൽ ഭംഗിയായി നിറവേറ്റുമ്പോൾ മാലാഖമാരുടെ ചൈതന്യത്തിലേക്ക് ഉയർത്തപ്പെടുകയാണെന്ന് മോൺ. ജോസഫ് കണിയോടിക്കൽ.
ചേർപ്പുങ്കൽ ഫൊറോന പള്ളിയുടെ കീഴിലുള്ള ദേവാലയങ്ങളിൽ ഈ വർഷം ആഘോഷമായ കുർബാന സ്വീകരണം നടത്തിയ കുട്ടികളുടെ എയ്ഞ്ചൽസ് മീറ്റിനോടനുബന്ധിച്ച് ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.അനുഗ്രഹം പേമാരിയായി പെയ്തിറങ്ങിയ മധ്യാഹ്നത്തിൽ ചേർപ്പുങ്കൽ ഫൊറോന പള്ളിയുടെ അങ്കണം ആദ്യകുർബാന സ്വീകരണ വസ്ത്രങ്ങളണിഞ്ഞ പൈതങ്ങളാൽ ശുഭ്രമായി. ചേർപ്പുങ്കൽ ഫൊറോനയുടെ കീഴിലെ 7 പള്ളികളിൽ നിന്നുമായി നൂറോളം കുട്ടികളാണ് ഇന്ന് നടന്ന എയ്ഞ്ചൽസ് മീറ്റിൽ പങ്കെടുത്തത്.ചേർപ്പുങ്കൽ പള്ളി വികാരി ഫാദർ മാത്യു തെക്കേൽ ആമുഖപ്രഭാഷണം നടത്തി.ദിവ്യബലിയിൽ ഏഞ്ചൽസ് മീറ്റിനെത്തിയ കുട്ടികളുടെ മാതാപിതാക്കളും സൺഡേ സ്കൂൾ അധ്യാപകരും പങ്കെടുത്തു.വിശുദ്ധ കുർബാനയെ തുടർന്ന് ഏഞ്ചൽസ് മീറ്റിൽ പങ്കെടുത്ത കുട്ടികൾക്ക് ഉപഹാരങ്ങളും സ്നേഹവിരുന്നും നൽകി.
ചെർപ്പുങ്കൽ മാർസ്ലീവ സൺഡേസ്കൂൾ ഡയറക്ടർ ഫാ. അജിത്ത് പരിയാരത്ത് കൃതജ്ഞതയർപ്പിച്ചു. അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. എബി തകടിയേൽ, സി.ട്രിനിറ്റ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.