ന്യൂഡൽഹി; പാക്കിസ്ഥാനിലെ ഭീകര പരിശീലനകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യസഭ ചർച്ച ചെയ്യും.
ജൂലൈ 29 ചൊവ്വാഴ്ചയാണ് രാജ്യസഭയിൽ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു മറുപടിയായാണ് കര–വ്യോമ–നാവിക സേനകളുടെ നേതൃത്വത്തിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്.പാക്കിസ്ഥാനിൽ നടത്തിയ സായുധ സേനയുടെ നടപടിയെക്കുറിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.ഈ ആഴ്ച പ്രധാനമന്ത്രി യുകെ സന്ദർശനം നടത്തുന്നുണ്ട്. ഇന്ത്യയും – യുകെയുമായുള്ള നിർണായകമായ വ്യാപാര കരാറിൽ സന്ദർശനത്തിനിടെ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ.
യുകെ സന്ദർശനം കാരണമാണ് ചർച്ച അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ചും, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തെ കുറിച്ചും രാജ്യസഭയിൽ പ്രധാനമന്ത്രി സംസാരിച്ചേക്കുമെന്നാണ് സൂചന. ഓപ്പറേഷൻ സിന്ദൂറിനെ രാജ്യത്തിന്റെ ‘വിജയോത്സവം’ എന്നായിരുന്നു മോദി ഇന്ന് വിശേഷിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.