സമർപ്പിതജയിൽവാസം തുടർന്നാൽ ക്രൈസ്തവജനത പാർലമെന്റിനുമുമ്പിൽ ഒരുമിക്കും : മാർ ജോസഫ് കല്ലറങ്ങാട്ട്

ഭരണങ്ങാനം: കന്യാസ്ത്രീകളുടെ ജയിൽവാസം അനിശ്ചിതമായി തുടർന്നാൽ കേരള-ക്രൈസ്തവജനത ഡൽഹിയിൽ പാർലമെന്റിനുമുമ്പിൽ ഉടൻ ഒരുമിക്കും. ഛത്തീസ്ഗഡിൽ ജയിൽവാസം അനുഭവിക്കുന്ന സമർപ്പിതസഹോദരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭരണങ്ങാനത്ത് നടത്തപ്പെട്ട പ്രാർത്ഥനാ യജ്ഞത്തിൽ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് സംസാരിക്കുകയായിരുന്നു.

മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന യാഥാർത്യം കൂടെക്കൂടെ ഓർമ്മപ്പെടുത്തേണ്ടിവരുന്നത് രാജ്യത്തിന്റെ ദൗർബല്യം തന്നെയായി പരിഗണിക്കേണ്ടിവരും. മതസ്വാതന്ത്ര്യം തടയുന്നത് പെട്രോൾ ടാങ്കിനു മുമ്പിൽ തീപ്പെട്ടി ഉരയ്ക്കുന്നതുപോലെ അപകടകരമാണ് എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. ഛത്തീസ്ഗഡിൽ ഉണ്ടായ ഈ സംഭവങ്ങളുടെ പേരിൽ സുവിശേഷവേലയിൽ നിന്ന് ഒരടി പോലും പിന്നോട്ടു പോകില്ല എന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. യോഗത്തിൽ മുഖ്യ വികാരി ജനറാൾ, വികാരി മോൺ ജോസഫ് തടത്തിൽ, ഭരണങ്ങാനം ഫോറോനാ വികാരി ഫാ സഖറിയാസ് ആട്ടപ്പാട്ട് എനിവർ സംസാരിച്ചു.

പാലാ രൂപത മുൻഅധ്യക്ഷൻ ബിഷപ്പ് ജോസഫ് പള്ളിക്കാപറമ്പിൽ, ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിൽ, ജനറാൾമാരായ  മോൺ ജോസഫ് മലേപ്പറമ്പിൽ, മോൺ സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ ജോസഫ് കണിയോടിക്കൽ, അൽഫോൻസാ തീർത്ഥാടനറെക്ടർ ഫാ. അബ്രഹാം പാലയ്ക്കപ്പറമ്പിൽ, വിവിധ ഫോറോന വികാരിമാർ, രൂപതയിലെ വിവിധ സംഘടനാ ഭാരവാഹികൾ ഐക്യദാർഡ്യ സമ്മേളനത്തിനു നേതൃത്വം നൽകി. രൂപതയിലെ 170 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ വികാരിമാർ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ള സമർപ്പിതർ  ഈ പ്രാർത്ഥനയിൽ പങ്കുചേർന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !