ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മാനസിക-ശാരീരിക പീഡനത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മാനസിക-ശാരീരിക പീഡനത്തെ തുടര്‍ന്നാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ആരോപിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് സൗമ്യ കശ്യപ് എന്ന യുവതി ജീവനൊടുക്കിയത്.

പോലീസ് കോണ്‍സ്റ്റബിള്‍ അനുരാഗ് സിങ്ങിന്റെ ഭാര്യയാണ് സൗമ്യ. അനുരാഗിന്റെ മാതാപിതാക്കളും ബന്ധുക്കളും മാനസികമായി പീഡിപ്പിക്കുകയാണെന്നും ഭര്‍ത്താവിനെ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും സൗമ്യ വീഡിയോയില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന്റെ സഹോദരന്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സൗമ്യ പറയുന്നു.

ഭര്‍ത്താവിന്റെ അമ്മാവന്‍ അഭിഭാഷകനാണ്. അയാള്‍, തന്നെ കൊലപ്പെടുത്താന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ രക്ഷിച്ചോളാമെന്ന് അയാള്‍ പറഞ്ഞു, സൗമ്യ വീഡിയോയില്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സൗമ്യയെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !