തിരുനെല്ലി; കര്‍ക്കടക വാവു ബലിതർപ്പണത്തിന്റെ തിരക്കിനിടെ തിരുനെല്ലി ക്ഷേത്ര പരിസരത്ത് കവര്‍ച്ചാ ശ്രമം നടത്തിയ തമിഴ്നാട് സ്വദേശികള്‍ പിടിയില്‍.
അന്നദാന മണ്ഡപത്തില്‍ ഭക്ഷണത്തിനായി ക്യൂ നില്ക്കുന്ന സമയത്ത് വയോധികയുടെ ഒന്നരപവനോളം വരുന്ന സ്വർണ മാല കവരാന്‍ ശ്രമിക്കുന്നതിനിടെയാണ് കോയമ്പത്തൂര്‍ സ്വദേശികളായ ജ്യോതി(47), അഞ്ജലി (33) എന്നിവരെ തിരുനെല്ലി ഇന്‍സ്പെക്ടര്‍ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.ഇവർക്കെതിരെ തൃശൂര്‍ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലും ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലും ചില മോഷണക്കേസുകൾ നിലവിലുണ്ട്. പല പേരുകളില്‍ അറിയപ്പെടുന്ന ഇവര്‍ സ്ഥിരമായി തിരക്കേറിയ സ്ഥലങ്ങളിലും മറ്റും മാല മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനികളാണ്.
ഇവര്‍ മറ്റു സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങളിലേര്പ്പെട്ടിട്ടുണ്ടോയെന്നും കൂട്ടാളികളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ബലിതര്‍പ്പണവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 200 ഓളം പൊലീസുകാരെയാണ് തിരുനെല്ലി ക്ഷേത്രപരിസരത്ത് വിന്യസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.