ലണ്ടൻ : യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വസിക്കാം. കാബിൻ ബാഗേജിൽ 100 മില്ലി ലിറ്ററിൽ കൂടുതൽ ലിക്വിഡ് പാടില്ലെന്ന നിയന്ത്രണം നീക്കാനൊരുങ്ങി യൂറോപ്യൻ കമ്മീഷൻ.
യൂറോപ്പിലുടനീളമില്ലെങ്കിലും ആദ്യ ഘട്ടത്തിൽ റോം, മിലാൻ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് ഈ നിയന്ത്രണം നീക്കാനുള്ള നടപടികൾ പ്രാരംഭഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. വലിയ അളവിലുള്ള ലിക്വിഡ് കണ്ടെയ്നറുകൾ സ്കാൻ ചെയ്യാൻ ശേഷിയുള്ള പുത്തൻ ഉപകരണം വിമാനത്താവളങ്ങളിൽ സ്ഥാപിക്കാനാണ് അധികൃതർ തയാറെടുക്കുന്നത്. പുതിയ പരിശോധനാ ഉപകരണം സ്ഥാപിക്കുന്നതിലൂടെ 100 മില്ലിലിറ്ററിൽ കൂടുതൽ ലിക്വിഡ് കാബിൻ ബാഗേജിൽ കൊണ്ടുപോകാൻ കഴിയും.
യൂറോപ്യൻ യൂണിയന്റെ നിലവിലെ നിയമപ്രകാരം കാബിൻ ബാഗേജിൽ ലിക്വിഡുകൾ, എയ്റോസോൾ, ജെൽ എന്നിവ 100 മില്ലിലിറ്ററിൽ കൂടുതൽ പാടില്ല. പ്രത്യേക ഡയറ്റ്, കുട്ടികളുടെ ഉൽപന്നങ്ങൾ, മരുന്നുകൾ എന്നിവയുടെ കാര്യത്തിൽ പക്ഷേ ഇളവുകളുണ്ട്. എക്സ് റേ മെഷീൻ പോലുള്ള പരമ്പരാഗത സുരക്ഷാ ഉപകരണങ്ങൾക്ക് ല്വികിഡ് സ്ഫോടനവസ്തുക്കൾ ഫലപ്രദമായി തിരിച്ചറിയാനുള്ള ശേഷിയില്ലാത്തതിനാലാണ് പുതിയവ സ്ഥാപിക്കുന്നത്. ദ്രാവക രൂപത്തിലുള്ള സ്ഫോടന വസ്തുക്കൾ പോലും വേഗത്തിൽ തിരിച്ചറിയാൻ ശേഷിയുള്ള പുത്തൻ സംവിധാനമാണ് കാബിൻ ബാഗേജുകൾക്കായി നടപ്പാക്കുന്നത്.
സാങ്കേതിക കാരണങ്ങളെ തുടർന്ന് കഴിഞ്ഞ വേനൽക്കാലത്ത് പുതിയ ല്വികിഡ് പരിശോധനാ ഉപകരണ സംവിധാനം നടപ്പാക്കുന്നതിൽ യൂറോപ്യൻ കമ്മീഷൻ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉചിതമായ സാങ്കേതിക സൊലൂഷനുകളോടെ പുതിയ സംവിധാനം നടപ്പാക്കാൻ യൂറോപ്യൻ സിവിൽ ഏവിയേഷൻ കോൺഫറൻസ് അധികൃതരുമായി ചേർന്നുള്ള പരിശ്രമത്തിലാണ് കമ്മീഷൻ. പരമ്പരാഗത സംവിധാനത്തേക്കാൾ ചെലവ് കൂടുതൽ ആയതിനാൽ മുഴുവൻ യൂറോപ്യൻ യൂണിയൻ വിമാനത്താവളങ്ങളിലും പുതിയ ഉപകരണം സ്ഥാപിക്കുന്നതിൽ കാലതാമസം വന്നേക്കും. ഇറ്റലിയിൽ 7 ടെർമിനലുകളിൽ പുതിയ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജർമനി, അയർലൻഡ്, മാൾട്ട, സ്വീഡൻ, നെതർലൻഡ് എന്നിവ അന്തിമ അനുമതിയ്ക്കായുള്ള കാത്തിരിപ്പിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.