തൃശൂർ ;വൃദ്ധസദനത്തിലെ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവിൽ 79 കാരന്റെ ജീവിത സഖിയായി 75കാരി.തൃശ്ശൂരുള്ള സര്‍ക്കാരിന്റെ രാമവര്‍മ്മപുരം വൃദ്ധസദനമാണ് ഈ മനോഹരമായ ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് 79 കാരനായ വിജയരാഘവനും 75 കാരിയായ സുലോചനയും വിവാഹിതരായത്.ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, മേയർ എം കെ വർഗീസ് എന്നിവർ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019 ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് തൃശൂർ ഗവൺമെന്‍റ് വൃദ്ധസദനത്തിൽ എത്തിയത്.
ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹം ഇരുവരും സാമൂഹ്യനീതി വകുപ്പ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.തുടർന്ന് സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തിൽ വിജയരാഘവന്റേയും സുലോചനയുടേയും വിവാഹം നടത്താൻ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഒരുക്കങ്ങൾ നടത്തുകയായിരുന്നു.ജീവിതത്തില്‍ സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ ഒരു ദാമ്പത്യം ഉണ്ടാകട്ടെ എന്ന് ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് മന്ത്രി ഡോ. ആർ ബിന്ദു പുതുദമ്പതികൾക്ക് മധുരം നൽകി.
ചടങ്ങിൽ ഏറ്റവും സന്തോഷത്തോടെ സാക്ഷിയായെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.മേയർ എം വർഗീസ്സും ദമ്പതികൾക്ക് ആശംസകൾ നേർന്നു.കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള മുരളീധരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ആര്‍ പ്രദീപന്‍, കൗണ്‍സിലര്‍, വൃദ്ധസദനം സൂപ്രണ്ട് രാധിക, താമസക്കാര്‍ തുടങ്ങിയവര്‍ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.