പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ഇന്ത്യക്കാരനെ പതിനാലുകൊല്ലത്തെ തടവിന് ശിക്ഷിച്ച് സിങ്കപ്പുര്‍ കോടതി

സിങ്കപ്പുര്‍: പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ഇന്ത്യക്കാരനെ പതിനാലുകൊല്ലത്തെ തടവിന് ശിക്ഷിച്ച് സിങ്കപ്പുര്‍ കോടതി. ഐസ്‌ക്രീം വാങ്ങാന്‍ കടയിലെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് രാമലിംഗം സെല്‍വശേഖരന്‍ (58) എന്നയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും.

അന്‍പതു വയസ്സിന് മുകളില്‍ പ്രായമുള്ളതിനാല്‍ രാമലിംഗത്തിന് ചാട്ടവാറടിക്ക് വിധേയനാക്കില്ല. അതിനുപകരം തടവ് അനുഭവിക്കണം. അത്തരത്തില്‍ 14 വര്‍ഷവും മൂന്നുമാസവും രണ്ടാഴ്ചയുമാണ് തടവ് അനുഭവിക്കേണ്ടിവരിക.

2021 ഒക്ടോബര്‍ 28-ന് വൈകുന്നേരമായിരുന്നു കേസിന് ആസ്പദമായ സംഭവം. ജുറോങ് വെസ്റ്റിലെ രാമലിംഗത്തിന്റെ വ്യാപാരസ്ഥാപനത്തില്‍ ഐസ്‌ക്രീം വാങ്ങാനെത്തിയതായിരുന്നു പെണ്‍കുട്ടി. രാമലിംഗം പെണ്‍കുട്ടിയെ പിറകുവശത്തെ മുറിയിലേക്ക് കൊണ്ടുപോവുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നെന്ന് പോലീസ് റിപ്പോര്‍ട്ടിലുണ്ട്. അക്രമത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !