സംസ്ഥാനത്ത് കനത്ത മഴ : അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു

കൊല്ലം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിൽ (കല്ലേലി, കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണുള്ളത്. കോന്നി അച്ചൻകോവിൽ ആവണിപ്പാറ ഉന്നതി നിവാസികൾ ഒറ്റപ്പെട്ടു. 35 ഓളം കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. ഉന്നതിയിൽ നിന്ന് പുറം ലോകത്തേക്ക് എത്തുന്നത് സാഹസിക തോണി യാത്രയിലൂടെയാണ് അതുകൊണ്ടുതന്നെ അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നതിനാൽ ഉന്നതിയിലുള്ളവർ ആശങ്കയിലാണ്. സാഹസിക യാത്രയുടെ ദൃശ്യങ്ങൾ  ലഭിച്ചു. എല്ലാ മഴക്കാലത്തും ഈ പ്രദേശത്തുള്ളവർ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണിത്.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !