ഇനി സമാധാനത്തോടെ ഉറങ്ങാം ; അമിത് ഷായുടെ സ്ഥിരീകരണത്തിന് പ്രതികരണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്നു ഭീകരന്മാരെ സൈന്യം വധിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്ഥിരീകരണത്തിന് പിന്നാലെ പ്രതികരണവുമായി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. ഇനി സമാധാനത്തോടെ ഉറങ്ങാനാകുമെന്ന് മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ അസവരി ജഗ്ദാലെ പറഞ്ഞു. ഏപ്രില്‍ 22-ന് നടന്ന ഭീകരാക്രമണത്തില്‍ പിതാവ് സന്തോഷിനെ അസവരിക്ക് നഷ്ടമായിരുന്നു.

ഇന്ത്യന്‍ സര്‍ക്കാരിനും സൈന്യത്തിനും നന്ദിപറയുന്നു. ഇന്ന് ആ 26 പേര്‍ക്കും ശാന്തി ലഭിക്കും. ഇന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കും. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കുകയും രാജ്യത്ത് സമാധാനം പുലരുകയും ചെയ്യട്ടെ. അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ ഓപ്പറേഷന്‍ മഹാദേവ് പോലുള്ള നടപടികള്‍ തുടരണമെന്നും അസവരി പറഞ്ഞു.

ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പ്രശാന്ത് കുമാര്‍ സത്പതിയുടെ ഭാര്യ പ്രിയദര്‍ശനി ആചാര്യ പറഞ്ഞു. ഇന്ത്യന്‍ സൈന്യം സ്വീകരിച്ച നടപടി ശരിയാണെന്നും പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍മിയുടെയും സിആര്‍പിഎഫിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സൈനിക നടപടിയായ ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരവാദികളെ വധിച്ചെന്ന് ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ അമിത് ഷാ പറഞ്ഞിരുന്നു. സുലൈമാന്‍, അഫ്ഗാന്‍, ജിബ്രാന്‍ എന്നിവരെയാണ് സുരക്ഷാസേന വധിച്ചത്. ലഷ്‌കറെ തൊയ്ബയുടെ എ കാറ്റഗറി കമാന്‍ഡറാണ് സുലൈമാന്‍. അഫ്ഗാന്‍, ലഷ്‌കറെയുടെ എ കാറ്റഗറി ഭീകരവാദിയാണ് ജിബ്രാനും. ബൈസരണ്‍ താഴ്‌വരയില്‍ നമ്മുടെ പൗരന്മാരെ കൊലപ്പെടുത്തിയ ഈ മൂന്നുപേരെയും ഇല്ലാതാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !