ഡൽഹി;ഡ്രോണില്‍നിന്ന് വിക്ഷേപിക്കാവുന്ന പ്രിസിഷന്‍ ഗൈഡഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ആന്ധ്രാപ്രദേശിലെ കര്‍ണൂലിലാണ് യുഎവി ലോഞ്ച്ഡ് പ്രിസിഷന്‍ ഗൈഡഡ് മിസൈല്‍ (യുഎല്‍പിജിഎം)-വി3-ന്റെ പരീക്ഷണം പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) നടത്തിയത്.
ഡിആര്‍ഡിഒയെ അഭിനന്ദിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഈ പരീക്ഷണം ഇന്ത്യയുടെ മിസൈല്‍ ശേഷിക്ക് വലിയൊരു മുന്നേറ്റം നല്‍കുമെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഭാരം കുറഞ്ഞതും, കൃത്യതയുള്ളതും വിവിധ വ്യോമ പ്ലാറ്റ്ഫോമുകളുമായി പൊരുത്തപ്പെടുന്നതുമാണ് ഈ മിസൈല്‍. യുദ്ധസാഹചര്യങ്ങളില്‍ ഇത് തന്ത്രപരമായ മുന്നേറ്റം സൈന്യത്തിന് നല്‍കും.അത്യാധുനിക സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതുമായി ബന്ധപ്പെ ഡിആര്‍ഡിഒയുടെ നയത്തിന് അനുസൃതമായാണ് പരീക്ഷണത്തിനായി കര്‍ണൂലിലെ കേന്ദ്രം തിരഞ്ഞെടുത്തത്. ഫിക്സഡ്-വിംഗ് യുഎവികളെയും ഡ്രോണ്‍ കൂട്ടങ്ങളെയും നിര്‍വീര്യമാക്കിയ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണുകളുടെ (DEWs) വിജയകരമായ പരീക്ഷണങ്ങള്‍ ഈ കേന്ദ്രത്തില്‍ അടുത്തിടെ നടന്നിരുന്നു.
ഇന്ത്യയുടെ ഹൈ-ടെക് പരീക്ഷണങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ പരീക്ഷണം രാജ്യത്തിന്റെ പ്രതിരോധശേഷിക്ക് വലിയ ഊര്‍ജം പകരുമെന്നാണ് പ്രതിരോധമന്ത്രി വ്യക്തമാക്കിയത്. 'കര്‍ണൂലിലുള്ള നാഷണല്‍ ഓപ്പണ്‍ ഏരിയ റേഞ്ചില്‍ യുഎവി ലോഞ്ച്ഡ് പ്രിസിഷന്‍ ഗൈഡഡ് മിസൈലിന്റെ (യുഎല്‍പിജിഎം)-വി3-ന്റെ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തി.
'ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് വലിയൊരു ഊര്‍ജ്ജം പകര്ന്നതാണിത്. യുഎല്‍പിജിഎം-വി3 സംവിധാനത്തിന്റെ വികസനത്തിനും വിജയകരമായ പരീക്ഷണങ്ങള്‍ക്കും ഡിആര്‍ഡിഒയ്ക്കും, വ്യവസായ പങ്കാളികള്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍. നിര്‍ണായകമായ പ്രതിരോധ സാങ്കേതികവിദ്യകള്‍ സ്വാംശീകരിക്കാനും ഉത്പാദിപ്പിക്കാനും ഇന്ത്യന്‍ വ്യവസായം ഇപ്പോള്‍ തയ്യാറാണ് എന്ന് ഈ വിജയം തെളിയിക്കുന്നു.' പ്രതിരോധ മന്ത്രി എക്സില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.