ഓണം പ്രമാണിച്ച് കൂടുതല്‍ അരി നിഷേധിച്ച കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം.

തിരുവനന്തപുരം: ഓണം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ക്ക് കൂടുതല്‍ അരി വിഹിതം നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം.

ഓണത്തിന് അധിക അരിവിഹിതം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയത് പ്രതികാര നടപടിയാണ്. കേന്ദ്രത്തിന്റെ നിഷേധാല്‍മക നിലപാട് അരി വില വര്‍ധിക്കാനിടയാക്കും. ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ വിഹിതം കേന്ദ്രം കൃത്യമായി നല്‍കുന്നില്ല. ആറുമാസം തുടര്‍ച്ചയായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് താത്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിനുള്ള ഭക്ഷ്യധാന്യ വിഹിതം വീണ്ടും കുറയ്ക്കാനിടയാക്കും. 

കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം ഈ മാസം 22-ന് പുറത്തിറക്കിയ ചട്ടഭേദഗതിയിലാണ് മരവിപ്പിക്കല്‍ വ്യവസ്ഥ. അങ്ങനെയുള്ളവരുടെ കാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. തുടര്‍ന്ന് മൂന്നു മാസത്തിനകം നേരിട്ട് പരിശോധന നടത്തി ഉടമകളുടെ ഇലക്ട്രോണിക്-കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കി അര്‍ഹത ബോധ്യപ്പെട്ടാല്‍ മാത്രമേ റേഷന്‍ നല്‍കൂ എന്നും നിര്‍ദ്ദേശത്തിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡികള്‍ ഓരോന്നായി നിര്‍ത്തലാക്കിക്കൊണ്ടിരിക്കുകയാണ്. 

പൊതുവതരണ സമ്പ്രദായത്തെ നിയന്ത്രിച്ച് കുത്തക മുതലാളിമാര്‍ക്കും കോര്‍പറേറ്റ് ചങ്ങാതിമാര്‍ക്കും അമിത ലാഭം കൊയ്യാനുള്ള കുറുക്കുവഴികളാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ തേടുന്നത്. ഓണത്തോടനുബന്ധിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും സബ്‌സിഡി നിരക്കില്‍ അഞ്ചു കിലോ അരി വീതം കൂടുതലായി കേന്ദ്ര സര്‍ക്കാരും അതിനാവശ്യമായ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാവണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !