ഡബ്ലിൻ; അയർലൻഡിലെ മലയാളി നഴ്സിനെ പീസ് കമ്മീഷണറായി തിരഞ്ഞെടുത്തു.
ഡബ്ലിനിൽ കുടുംബമായി താമസിക്കുന്ന കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി-ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെൻസിയ സിബിക്കാണ് ഐറിഷ് സർക്കാരിൽ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്.ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ'കല്ലഗൻ ടിഡി ടെൻസിയ സിബിക്ക് കൈമാറി. അയര്‍ലൻഡിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിനും നൽകുന്ന അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് ടെൻസിയ പറഞ്ഞു.പയ്യന്നൂർ കോളജിലെ പഠനത്തിന് ശേഷം അജ്മീരിലെ സെന്റ് ഫ്രാൻസിസ് കോളജ് ഓഫ് നഴ്സിങിൽ നിന്നും പഠനം പൂർത്തിയാക്കിയ ടെൻസിയ സിബി 2005 ലാണ് അയർലൻഡിൽ എത്തുന്നത്.
ഇപ്പോൾ ഡബ്ലിൻ ബ്ലാക്ക്‌റോക്ക് ഹോസ്പിറ്റലിൽ സീനിയർ നഴ്‌സായി ജോലി ചെയ്തു വരികയാണ്. 2022 ൽ റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡിൽ നിന്നും ഉന്നത ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.അയർലൻഡിൽ എത്തും മുൻപ് ഡൽഹിയിലെ എസ്‌കോർട്ട് ഹാർട്ട് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു.
ടെൻസിയ സിബി അയർലൻഡ് സിറോ മലബാർ സഭ ഡബ്ലിൻ - ബ്ലാക്ക്‌റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും കാറ്റിക്കിസം അധ്യാപികയുമാണ്.എഡ്‌വിൻ, എറിക്ക്, ഇവാനിയായ മരിയ എന്നിവരാണ് മക്കൾ. കൗണ്ടി ഡബ്ലിനും വിക്ളോ, മീത്ത് തുടങ്ങി അനുബന്ധ കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയ സിബിക്ക് നല്‍കിയിരിക്കുന്നത്. പീസ് കമ്മീഷണർ എന്നത് ഒരു ഹോണററി നിയമനം ആണ്.
അയർലൻഡിലെ വിവിധ സേവനങ്ങൾക്ക് ആവശ്യമായ രേഖകൾ സാക്ഷ്യപെടുത്തുക, സർട്ടിഫിക്കറ്റുകൾ സാക്ഷ്യപെടുത്തുക, ഓർഡറുകൾ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍.അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഭക്ഷ്യ ശുചിത്വ ചട്ടങ്ങൾ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യം അല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സർട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാൻ അയർലൻഡിലെ പീസ് കമ്മീഷണർമാർക്ക് അധികാരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.