കോട്ടയം;മത നിരപേക്ഷതയെ വെല്ലുവിളിച്ച് ഇന്ത്യയെ മത രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും കീരാത നിയമത്തിന്റെ ഇരകളായ മലയാളി കന്യാസ്ത്രികൾക്ക് ഐക്യദാർഢ്യം അർപ്പിച്ചും ഛത്തീസ്‌ഗഡ് സർക്കാരും കേന്ദ്ര സർക്കാരും തുറന്നു വെക്കുന്ന മതവർഗീയ വാധത്തിനുമെതിരെ DYFI പാലാ മേഖലയുടെ നേതൃത്വത്തിൽ പ്രകടനവും പൊതു സമ്മേളനവും നടത്തി.
കൊട്ടാരമറ്റം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം കുരിശുപള്ളി ജങ്ഷനിൽ സമാപിച്ചു,DYFI സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്ത സമ്മേനത്തിൽ സിപിഐഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി DYFI ബ്ലോക്ക് സെക്രട്ടറി വിഷ്ണു എൻ ആർ,ബ്ലോക്ക് പ്രെസിഡന്റ് ആതിര സാബു തുടങ്ങി മേഖല, ജില്ലാ നേതാക്കൾ പ്രസംഗിച്ചു,
ഇക്കാലമത്രയും സംഘപരിവാറിന് കുടപിടിച്ച ക്രിസ്ത്യൻ സംഘടന കാസയും ക്രിസ്തുമസ് ദിവസങ്ങളിൽ കേക്കുമായി പള്ളി മേടകൾ കയറി ഇറങ്ങുന്ന ആർഎസ്എസ് മത ഭീകരർക്ക് ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിക്കുന്ന ക്രിസ്ത്യൻ മതമേലധ്യക്ഷൻ മാരും മലയാളി കന്യാസ്‌തികൾ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നും സനോജ് കുറ്റപ്പെടുത്തി,
മുഖ്യ മന്ത്രി പിണറായി വിജയൻ വിഷയത്തിൽ കാര്യക്ഷമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ ജോസ് കെ മാണി അടക്കമുള്ള നേതാക്കൾ മണിപ്പൂരിൽ എത്തിയിട്ടുണ്ടെന്നും സനോജ് കൂട്ടിച്ചേർത്തു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.