സ്ത്രീ ബോധരഹിതയായി : കെഎസ്ആർടിസി ബസിന്റെ യാത്ര മുടങ്ങി

വടകര: മാഹിയിൽനിന്ന് ബസിൽക്കയറിയ സ്ത്രീ ബോധരഹിതയായതോടെ കെഎസ്ആർടിസി ബസിന്റെ യാത്ര മുടങ്ങി. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് വടകര പുതിയസ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം.

കോഴിക്കോട് സ്വദേശിയായ സ്ത്രീ മാഹിയിൽനിന്ന് വടകരയിലേക്കാണ് ടിക്കറ്റെടുത്തത്. വടകരയിലെത്തി ഇവരെ വിളിച്ചപ്പോൾ എഴുന്നേറ്റില്ല. അബോധാവസ്ഥയിലാണെന്ന് മനസ്സിലായതോടെ പോലീസിനെ വിവരമറിയിച്ചു.

വനിതാപോലീസ് ഉൾപ്പെടെയുള്ളവരെത്തി ഇവരെ പുറത്തിറക്കി. മദ്യലഹരിയിൽ മയങ്ങിപ്പോയതെന്നാണ് സംശയം. അപ്പോഴേക്കും സമയം ഏറെവൈകിയതിനാൽ ബസിലുള്ള മറ്റു യാത്രക്കാരെ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറ്റിവിട്ടിരുന്നു. ഈ ബസിന്റെ യാത്ര മുടങ്ങുകയുംചെയ്തു. സ്ത്രീ അല്പസമയത്തിനുശേഷം മറ്റൊരു ബസിൽ യാത്ര തുടർന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !