മുംബൈ : പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ നഗരമായ ഇസ്‌ലാംപുർ ഇനി മുതൽ ഈശ്വർപുർ എന്ന് അറിയപ്പെടും. സംസ്ഥാന നിയമസഭയുടെ മഴക്കാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. സംഗ്ലി ജില്ലയിലാണ് ഇസ്‌ലാംപുർ സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം എടുത്തിരുന്നുവെന്ന് ഭക്ഷ്യ – സിവിൽസപ്ലൈസ് മന്ത്രി ഛഗൻ ഭുജ്പാൽ അറിയിച്ചു.
ഇസ്‌ലാംപുരിന്റെ പേരു മാറ്റണമെന്ന് ആവസ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ ശിവ് പ്രദിസ്ഥാൻ സംഗ്ലി കലക്ടറേറ്റിലേക്ക് നിവേദനം അയച്ചിരുന്നു. സംഗ്ലി ജില്ലക്കാരനായ സംഭാജി ഭിഡെയാണ് ശിവ് പ്രദിസ്ഥാന്റെ അമരക്കാരൻ. 2015ൽ ഇദ്ദേഹം ആവശ്യം ഉന്നയിച്ചതിനു പിന്നാലെ ശിവസേനയും പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. 1986 മുതൽ പേര് മാറ്റണമെന്ന ആവശ്യം ഉണ്ടെന്നാണ് ശിവസേനയുടെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.