ന്യൂഡൽഹി: ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അഡ്വ. ഷോൺ ജോർജ് സംസ്ഥാന വൈസ് പ്രസിഡന്റ്, പൂഞ്ഞാർ ഈരാറ്റുപേട്ട സ്വദേശിയായ ഷോൺ ജോർജ് മുൻ പൂഞ്ഞാർ എം.എൽ.എയും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ പി.സി. ജോർജിന്റേയും ഉഷ ജോർജിന്റെയും മകനാണ്.
കേരള കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെ.എസ്.സിയിലൂടെയായിരുന്നു ഷോൺ ജോർജിൻ്റെ രാഷ്ട്രീയ പ്രവേശനം. സ്കൂൾ തലം മുതൽ കെ.എസ്.സിയുടെ സജീവ പ്രവർത്തകനായിരുന്ന ഷോൺ ജോർജ് പിന്നീട് കലാലയകാലത്ത് ലോ അക്കാദമി കോളജിൽ യൂണിയൻ മെംബറായി.
പിന്നീട് കേരള കോൺഗ്രസിന്റെ യുവജന പ്രസ്ഥാനത്തിൽ സജീവ സാനിധ്യമായി മാറി. ഐക്യ കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.
2011-2014 കാലഘട്ടത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഡയറക്ടർ ആയി. ആ സമയത്ത് സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന സംഗമത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷോൺ ജോർജ് പങ്കെടുത്തു. വിവിധ രാഷ്ട്രീയ കേസുകളിലായി മൂന്നുതവണ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
നിലവിൽ ബിജെപി സംസ്ഥാന കൌൺസിൽ അംഗമാണ്. ഇപ്പോൾ കോട്ടയം ജില്ല പഞ്ചായത്ത് അംഗമാണ് ഷോൺ ജോർജ്. കേരളത്തിലെ ജില്ലാ പഞ്ചായത്തുകളിൽ സ്വതന്ത്രനായി ജയിച്ച ഏക അംഗമാണ് ഷോൺ ജോർജ്. പാല, പൂഞ്ഞാർ നിയോജനകമണ്ഡലങ്ങളിൽ ആയി ഏഴു പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ല പഞ്ചായത്ത് മെമ്പർ ആണ് ഇപ്പോൾ ഷോൺ . മീനച്ചിൽ ഈസ്റ്റ് അർബൻ കോപ്പറേറ്റീവ് ബാങ്ക് വൈസ് ചെയർമാനായും പ്രവർത്തിച്ചു വരുന്നു.
പരമ്പരാഗത കാർഷിക കുടുംബമായ പ്ലാത്തോട്ടം തറവാട്ടിലാണ് ഷോണിൻ്റെ ജനനം. അതു കൊണ്ടു തന്നെ ഷോൺ നല്ല കർഷകൻ കൂടിയാണ്.
പൊതുപ്രവർത്തനത്തിനൊപ്പം അഭിഭാഷകവൃത്തിയിലും സജീവമാണ്. കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്. പാല കോടതിയിൽ അഭിഭാഷകയായ അഡ്വ. പാർവതി ആണ് ഭാര്യ. മക്കൾ: പി.സി. ജോർജ് (ജൂനിയർ), ആരാധന അന്ന ഷോൺ.
മുനമ്പം വഖഫ് വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിലും ഷോൺ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഏറെ സ്വീകര്യത ലഭിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.