അഡ്വ. ഷോൺ ജോർജ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്

ന്യൂഡൽഹി: ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു.  അഡ്വ. ഷോൺ ജോർജ് സംസ്ഥാന വൈസ് പ്രസിഡന്റ്, പൂഞ്ഞാർ ഈരാറ്റുപേട്ട സ്വദേശിയായ ഷോൺ ജോർജ് മുൻ പൂഞ്ഞാർ എം.എൽ.എയും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ പി.സി. ജോർജിന്റേയും ഉഷ ജോർജിന്റെയും മകനാണ്.

കേരള കോൺ​ഗ്രസിന്റെ വിദ്യാർഥി സംഘടനയായ  കെ.എസ്.സിയിലൂടെയായിരുന്നു ഷോൺ ജോർജിൻ്റെ രാഷ്ട്രീയ പ്രവേശനം. സ്കൂൾ തലം മുതൽ കെ.എസ്.സിയുടെ സജീവ പ്രവർത്തകനായിരുന്ന ഷോൺ ജോർജ് പിന്നീട് കലാലയകാലത്ത് ലോ അക്കാദമി കോളജിൽ യൂണിയൻ മെംബറായി.  

പിന്നീട്  കേരള കോൺ​ഗ്രസിന്റെ യുവജന പ്രസ്ഥാനത്തിൽ സജീവ സാനിധ്യമായി മാറി. ഐക്യ കേരള കോൺ​ഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 

2011-2014 കാലഘട്ടത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഡയറക്ടർ ആയി. ആ സമയത്ത് സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന സം​ഗമത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്  ഷോൺ ജോർജ് പങ്കെടുത്തു. വിവിധ രാഷ്ട്രീയ കേസുകളിലായി മൂന്നുതവണ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 

നിലവിൽ ബിജെപി സംസ്ഥാന കൌൺസിൽ  അം​ഗമാണ്. ഇപ്പോൾ കോട്ടയം ജില്ല പഞ്ചായത്ത് അം​ഗമാണ് ഷോൺ ജോർജ്.  കേരളത്തിലെ ജില്ലാ പഞ്ചായത്തുകളിൽ സ്വതന്ത്രനായി ജയിച്ച ഏക അംഗമാണ് ഷോൺ ജോർജ്. പാല, പൂഞ്ഞാർ നിയോജനകമണ്ഡലങ്ങളിൽ ആയി ഏഴു പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ല പഞ്ചായത്ത് മെമ്പർ ആണ്  ഇപ്പോൾ ഷോൺ . മീനച്ചിൽ ഈസ്റ്റ് അർബൻ കോപ്പറേറ്റീവ് ബാങ്ക് വൈസ് ചെയർമാനായും പ്രവർത്തിച്ചു വരുന്നു.


പരമ്പരാ​ഗത കാർഷിക കുടുംബമായ പ്ലാത്തോട്ടം തറവാട്ടിലാണ് ഷോണിൻ്റെ ജനനം. അതു കൊണ്ടു തന്നെ ഷോൺ  നല്ല കർഷകൻ കൂടിയാണ്.

പൊതുപ്രവർത്തനത്തിനൊപ്പം അഭിഭാഷകവൃത്തിയിലും സജീവമാണ്. കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്. പാല കോടതിയിൽ അഭിഭാഷകയായ അഡ്വ. പാർവതി ആണ് ഭാര്യ. മക്കൾ: പി.സി. ജോർജ് (ജൂനിയർ), ആരാധന അന്ന ഷോൺ.

മുനമ്പം വഖഫ് വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിലും ഷോൺ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഏറെ സ്വീകര്യത ലഭിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !