ന്യൂഡൽഹി : ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടയിൽ ഭൂചലനം. 6.5 തീവത്ര രേഖപ്പെടുത്തിയ ഭൂചലനം ചൊവാഴ്ച പുലർച്ചെ 12.11 ഓടെയാണ് ഉണ്ടായത്. സുനാമി ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു.
നാഷനൽ സെന്റർ ഫോര്‍ സീസ്മോളജിയുടെ പുറത്തുവിട്ടത് പ്രകാരം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇന്തൊനീഷ്യയിലെ ആഷെ പ്രവിശ്യയിൽ സബാങ്ങിന് പടിഞ്ഞാറ്–വടക്കുപടിഞ്ഞാറായി 259 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്.
തീരദേശ മേഖലകളിലോ ദ്വീപുകളിലോ ഉണ്ടായ ഭൂകമ്പത്തിന്റെ ആഘാതം പരിശോധിക്കുകയാണ്. നാശനഷ്ടങ്ങളോ ആളപായമോ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.