ആഗോള ദക്ഷിണമേഖല ഇരട്ടത്താപ്പിന്റെ ഇരയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ

റിയോ ഡി ജനീറോ ;ആഗോള ദക്ഷിണമേഖല ഇരട്ടത്താപ്പിന്റെ ഇരയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു. ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്ന മേഖലയിലെ രാജ്യങ്ങൾ വികസനത്തിന്റെ കാര്യത്തിലും സ്രോതസ്സുകളുടെ ലഭ്യതയിലും സുരക്ഷാസംബന്ധമായ തലങ്ങളിലും ഇരട്ടത്താപ്പ് നേരിടുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ സ്ഥാപക അംഗങ്ങളായുള്ള ബ്രിക്സ് കൂട്ടായ്മയുടെ പതിനേഴാമത് ഉച്ചകോടിയാണ് റിയോ ഡി ജനീറോയിൽ ഇന്നലെ ആരംഭിച്ചത്. ഇന്നു സമാപിക്കും.അർജന്റീന സന്ദർശനം പൂർത്തിയാക്കി ബ്രസീലിലെത്തിയ മോദിയെ ഉച്ചകോടി വേദിയായ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ സ്വീകരിച്ചു. 

ബ്രസീലിൽ മോദിയുടെ നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ്. ബ്രിക്സ് ഉച്ചകോടിക്കിടെ മോദി വിവിധ നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ഇറാനും ഈജിപ്തും കഴിഞ്ഞ വർഷം ബ്രിക്സിൽ ചേർന്നെങ്കിലും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയും ബ്രസീലിലെ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല.

ഉദാര ആഗോളവൽക്കരണ മാതൃക കാലഹരണപ്പെട്ടെന്ന് ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്ത റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ വിവിധ മേഖലകളിലെ സഹകരണം ഇനിയും മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !