റിയോ ഡി ജനീറോ ;ആഗോള ദക്ഷിണമേഖല ഇരട്ടത്താപ്പിന്റെ ഇരയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു. ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്ന മേഖലയിലെ രാജ്യങ്ങൾ വികസനത്തിന്റെ കാര്യത്തിലും സ്രോതസ്സുകളുടെ ലഭ്യതയിലും സുരക്ഷാസംബന്ധമായ തലങ്ങളിലും ഇരട്ടത്താപ്പ് നേരിടുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ സ്ഥാപക അംഗങ്ങളായുള്ള ബ്രിക്സ് കൂട്ടായ്മയുടെ പതിനേഴാമത് ഉച്ചകോടിയാണ് റിയോ ഡി ജനീറോയിൽ ഇന്നലെ ആരംഭിച്ചത്. ഇന്നു സമാപിക്കും.അർജന്റീന സന്ദർശനം പൂർത്തിയാക്കി ബ്രസീലിലെത്തിയ മോദിയെ ഉച്ചകോടി വേദിയായ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ സ്വീകരിച്ചു.ബ്രസീലിൽ മോദിയുടെ നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ്. ബ്രിക്സ് ഉച്ചകോടിക്കിടെ മോദി വിവിധ നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ഇറാനും ഈജിപ്തും കഴിഞ്ഞ വർഷം ബ്രിക്സിൽ ചേർന്നെങ്കിലും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയും ബ്രസീലിലെ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല.
ഉദാര ആഗോളവൽക്കരണ മാതൃക കാലഹരണപ്പെട്ടെന്ന് ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്ത റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ വിവിധ മേഖലകളിലെ സഹകരണം ഇനിയും മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.