അസം കുടിയൊഴിപ്പിക്കൽ:വിമൻ ഇന്ത്യ മൂവ്മെൻറ് ആലുവ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് സമീപം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

എറണാകുളം ;അസം കുടിയൊഴിപ്പിക്കൽ:രാജ്യം ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ പൗരന്മാർക്ക് അടിസ്ഥാന ആവശ്യങ്ങൾ വിഭജിച്ച് നൽകുന്ന നിന്ദ്യമായ സാഹചര്യത്തിൽ:കെ കെ റൈഹാനത്ത്,

ബുൾഡോസർ രാജ്  അവ സാനിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കുക, അസമിൽ ബുൾഡോസറുകൾക്ക് കീഴിൽ നീതി തകർക്കപ്പെടുന്നു, പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്ന ബുൾഡോസിംഗ് നിർത്തുക. എന്ന പ്രമേയത്തിൽ വിമൻ ഇന്ത്യ മൂവ്മെൻറ് ആലുവ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് സമീപം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്ത രാജ്യത്തെ ഒറ്റുകൊടുത്തവരാണ് രാജ്യത്തിനുവേണ്ടി ജീവ ത്യാഗം ചെയ്തവരുടെ പിന്മുറക്കാരെ രാജ്യത്തിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ പൗരന്മാർക്ക് അടിസ്ഥാന ആവശ്യങ്ങൾ വിഭജിച്ച് നൽകുന്ന നിന്ദ്യമായ സാഹചര്യത്തിലൂടെയാണ് രാജ്യം പോകുന്നതെന്നും  വിമൻ ഇന്ത്യ മൂവ്മെൻറ് ദേശീയ വൈസ് പ്രസിഡൻറ് കെ കെ റൈഹാനത്ത് ടീച്ചർ  പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

മണ്ഡലം പ്രസിഡൻറ് സുനിത സലാമിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണയിൽ ജില്ലാ ജനറൽ സെക്രട്ടറി ഫസീല യൂസഫ്, ആലുവ മണ്ഡലം സെക്രട്ടറി സനൂഫിയ കുന്നത്തുനാട് മണ്ഡലം പ്രസിഡൻറ് ബൽക്കീസ് അസീസ് ,എസ്ഡിപിഐ ആലുവ മണ്ഡലം സെക്രട്ടറി സലിം കുഴുവേലിപ്പടി തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !