കെ.പി.സി.സി പുനഃസംഘടന,സണ്ണി ജോസഫും പി.സി വിഷ്ണുനാഥും ഇന്ന് ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും, വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥും ഇന്ന് ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരുമായി കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും.

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി അത്യാവശ്യം വേണ്ട പുനഃസംഘടന നടത്തണമെന്ന വികാരം കെ.പി.സി.സി നേതാക്കൾ മുന്നോട്ടു വയ്ക്കും. സമ്പൂർണ്ണ അഴിച്ചുപണിക്കുള്ള സമയമില്ല. മൊത്തത്തിൽ മാറ്റിമറിക്കലുകൾ ഇപ്പോഴത്തെ സംഘടനാ കെട്ടുറപ്പിനെ ബാധിച്ചേക്കുമെന്ന അഭിപ്രായവും മുതിർന്ന നേതാക്കൾക്കുണ്ട്. മോശം പ്രവർത്തനം നടത്തുന്നവരെ മാറ്റി സജീവമായി സംഘടനാ പ്രവർത്തനത്തിലുള്ളവരെ പകരം കൊണ്ടുവരുന്നതിനാവും ശ്രമം.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്നു രാത്രി തന്നെ ഇരുനേതാക്കളും കേരളത്തിലേക്ക് മടങ്ങും.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യു.ഡി. എഫ് യോഗം 10 ന് കൊച്ചിയിൽ ചേരും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിശദമായ വിലയിരുത്തൽ യോഗത്തിലുണ്ടാവും. യു.ഡി.എഫ് വിപുലീകരണമാണ് പ്രധാന അജണ്ട. ഇതു സംബന്ധിച്ച മാർഗരേഖഖയ്ക്ക് യോഗം രൂപം നൽകും.

പി.വി.അൻവർ വിഷയമാണ് മറ്റൊന്ന്. അൻവർ അടഞ്ഞ അദ്ധ്യായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും അൻവർ യു.ഡി.എഫിലേക്ക് വരാനുള്ള വഴി തെളിഞ്ഞാൽ വേണ്ടെന്നു വയ്ക്കില്ല. പ്രത്യേകിച്ച് മൂന്ന് മുന്നണികളുമായി പൊരുതി 19,000 ലധികം വോട്ടുകൾ നേടിയ അൻവറിനെ തഴയരുതെന്ന അഭിപ്രായം മുതിർന്ന നേതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് പാളയത്തിലേക്ക് അൻവർ കൂടിയെത്തിയാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞ പക്ഷം മലപ്പുറം ജില്ലയിലെങ്കിലും അത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !