ആലപ്പുഴ: സർക്കാർ യു.പി. സ്‌കൂളിലെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണ കാര്യം സംബന്ധിച്ചു പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നു വീണതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നെന്നും, കെട്ടിടത്തിൽ ക്ലാസ്സ് നടക്കുന്നില്ല എന്നാണ് ഹെഡ്മാസ്റ്റർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
സ്‌കൂളിന്റെ മുൻഭാഗത്തുള്ള അൺഫിറ്റായ കെട്ടിടത്തിന്റെ ഓടും മേൽക്കൂരയുമാണ് അടർന്നു വീണത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപയിൽ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ പുതിയ ബിൽഡിംഗിൽ ക്ലാസ്സുകൾ ഷിഫ്റ്റ് ചെയ്യാൻ ജില്ലാ കളക്ടർ തഹസീൽദാർ മുഖേന പ്രഥമാധ്യാപകന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ ബിൽഡിംഗിലേക്ക് ക്ലാസ്സ് ഷിഫ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഞായറാഴ്ച്ച രാത്രി തന്നെ നടന്നിട്ടുണ്ട്. ജില്ലാ കളക്ടറും ഡി.ഡി.ഇ. യും അടക്കമുള്ളവർ തിങ്കളാഴ്ച സ്‌കൂളിലെത്തി സ്ഥിതിഗതികൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ സുരക്ഷയെ മുൻനിർത്തി അടിയന്തിര ഓഡിറ്റ് നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച ജൂലൈ 22 ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ശിക്ഷക് സദനിൽ രാവിലെ 9.30 മണിക്ക് ചേരാനാണ് തീരുമാനം.
വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ആർ.ഡി.ഡി. മാർ, എ.ഡി. മാർ, ഡയറ്റ് പ്രിൻസിപ്പൽമാർ, ജില്ലാ ഉപ വിദ്യാഭ്യാസ ഓഫീസർമാർ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർമാർ, ജില്ലാ പ്രോജക്ട് ഓഫീസർമാർ, ജില്ലാ കൈറ്റ് കോർഡിനേറ്റർമാർ, ജില്ലാ വിദ്യാകിരണം കോർഡിനേറ്റർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.യോഗത്തിൽ മെയ് 13 ൽ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് മുന്നോടിയായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൻമേൽ നടന്ന പ്രവർത്തനങ്ങൾ യോഗം വിശകലനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ജൂലൈ 25 മുതൽ 31 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ട് പരിശോധന നടത്തുമെന്നും ഏഴ് പേര് അടങ്ങുന്ന ഉദ്യോഗസ്ഥ ഗ്രൂപ്പ് ജില്ലകളിൽ മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.